മാഹി : വളവിൽ ശ്രീ കുറുമ്പ ക്ഷേത്രത്തിൽ നാല് മാസത്തിലധികമായി നടന്നു വരുന്ന കൊമ്പും കുഴലും അഭ്യസിക്കുന്നവരുടെ അരങ്ങേറ്റം ജൂലൈ 9 ന് രാവിലെ പത്ത് മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കുമെന്ന് ക്ഷേത്ര പ്രസിഡണ്ട് രഞ്ചിത്ത് പാറമേൽ അറിയിച്ചു. ചെണ്ടമേളത്തോടെപ്പം കൊമ്പും കുഴലും സംയോജിപ്പിച്ച് സ്വന്തമായി വാദ്യ സംഘമുള്ള മയ്യഴിയിലെ ആദ്യ ക്ഷേത്രമായി വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മാറുകയാണെന്നും പ്രസിഡണ്ട് പറഞ്ഞു.
തികച്ചും സൗജന്യമായാണ് പഠനം.
നാല്പതോളം പേരുടെ അരങ്ങേറ്റമാണ് ഞായറാഴ്ച നടക്കുക
മലബാറിലെ കൊമ്പ് വിദദ്ധൻ കാഞ്ഞിലശ്ശേരി ദാമോധരൻ ഗുരുക്കളുടെ ശിഷ്യന്മാരും വടകര ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര പരിപാലന സമാജം ഗുരുക്കന്മാരുമായ ശ്യാംജിത്ത് ജീൻസു ,
കുറുംകുഴൽ വിദഗ് ദ്ധൻ പനമണ്ണ മനോഹരൻ ഗുരുക്കളുടെ ശിഷ്യന്മാർ
വിചിത്രൻ, അജേഷ് എന്നിവരാണ് വാദ്യ സംഘത്തെ അഭ്യസിപ്പിച്ച് അരങ്ങേറ്റത്തിന് സജ്ജമാക്കിയത്.
അരങ്ങേറ്റത്തിന് ശേഷം കൊമ്പും കുഴലോടും കൂടിയ ചെണ്ടമേളവും ക്ഷേത്രാങ്കണത്തിൽ വെച്ച് അരങ്ങേറുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
കനത്ത മഴയിൽ തലശേ രിജഗന്നാഥേ ക്ഷേത്ര പരിസരത്തെ വയലിൽ വെള്ളം പൊങ്ങിയതോടെ ജഗനാഥക്ഷേത്ര പറമ്പിൻ്റെ മുൻഭാഗത്തുള്ള കൂറ്റൻ മതിൽ ഇടിഞ്ഞു വീണു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം - മതിൽ ഇടിഞ്ഞതോടെ ഇതിന് ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റ് സംവിധാനവും തൊട്ടടുത്തുള്ള പോലിസ് എയ്ഡ് പോസ്റ്റ് കെട്ടിടവുംചരിഞ്ഞു - രണ്ടും അപകടാവസ്ഥയിലായതോടെ ഹൈമാസ്റ്റിന്റെ വിളക്ക് കാലിൽ നിന്നും ലൈറ്റ് സെറ്റ് അഴിച്ചു മാറ്റി. വർഷങ്ങൾക്ക് മുൻപ് കെട്ടിയ സുരക്ഷാ മതിലാണ് ഇത്തവണത്തെ മഴക്കെടുതിക്കിരയായി നിലംപൊത്തിയത്.--2017-18 വർഷം എം.എൽ.എ.ഫണ്ടിൽ നിന്നും അനുവദിച്ച 4,6100 രൂപ ചിലവഴിച്ചാണ് ക്ഷേ ത്ര പരിസരത്ത്ലൈറ്റ് സ്ഥാപിച്ചിരുന്നത് -.ഇതിന് പുറമെ പൈതൃക ടൂറിസം വകുപ്പിൽ നിന്നും നവീകരണ പ്രവൃത്തിയ്കായി ലഭിച്ച4 കോടിയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച് ക്ഷേത്രപറമ്പിലെ പ്രദക്ഷിണവഴിയിൽ മതിലിനോട് ചേർന്ന് പാകിയ കരിങ്കൽകെട്ടുകളും ഇളകി അമർന്നിട്ടുണ്ട്. എല്ലാം ചേർത്ത് ഏതാണ്ട് 10 ലക്ഷത്തിൻ്റെ നാശനഷ്ടം സംഭവിച്ചതായി ജ്ഞാനോദയ യോഗം ഭാരവാഹികൾ .- പറഞ്ഞു.
മാലിന്യങ്ങൾ റോഡുകളിൽ തള്ളരുത്: മുൻസിപ്പൽ കമ്മീഷണർ
മാഹി: മയ്യഴി നഗരസഭയുടെ വിടു വീടാന്തര മാലിന്യശേഖരണം ടെൻ്റർ കാലാവധി കഴിഞ്ഞതിനാൽ താത്ക്കാലികമായി നിർത്തിവെച്ചിരിക്കയാണ്. ഉടൻ തന്നെ മാലിന്യശേഖരണം പുനരാരംഭിക്കുന്നതായിരിക്കും. ആയതിനാൽ വാർഡു തലത്തിൽ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതു വരെ പൊതുജനങ്ങൾ മാലിന്യം റോഡിൽ തള്ളുകയോ, വെയ്ക്കുകയോ ചെയ്യരുതെന്ന് മാഹി മുൻസിപ്പൽ കമ്മീഷണർ അറിയിച്ചു.
പളളൂർ ആറ്റകൂലോത്ത് കോളനിയിൽ മാധവിക്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാന ചടങ്ങ് എം.എൽ.എ നിർവ്വഹിക്കുന്നു
തളിപ്പറമ്പത്ത് കുമാരൻ (73) നിര്യാതനായി
മാഹി. പള്ളൂരിലെ തളിപ്പറമ്പത്ത് കുമാരൻ (73) നിര്യാതനായി. പഴയ കാല ടൈലറാണ്.ഭാര്യ: സരോജിനി മകൻ: ഷെറിൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group