വരയരങ്ങിലെ അതിവേഗ വിസ്മയം; അഞ്ചുകോടി കാഴ്ചക്കാരുമായി ഇൻസ്റ്റാഗ്രാമിലും തരംഗമായി അഡ്വ. ജിതേഷ്‌ജി :ദിവാകരൻ ചോമ്പാല

വരയരങ്ങിലെ അതിവേഗ വിസ്മയം; അഞ്ചുകോടി കാഴ്ചക്കാരുമായി ഇൻസ്റ്റാഗ്രാമിലും തരംഗമായി അഡ്വ. ജിതേഷ്‌ജി :ദിവാകരൻ ചോമ്പാല
വരയരങ്ങിലെ അതിവേഗ വിസ്മയം; അഞ്ചുകോടി കാഴ്ചക്കാരുമായി ഇൻസ്റ്റാഗ്രാമിലും തരംഗമായി അഡ്വ. ജിതേഷ്‌ജി :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 19, 11:05 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചിത്രകലയ്ക്ക് വേറിട്ട രംഗഭാഷ്യമൊരുക്കി ആസ്വാദകരെ വിസ്മയിപ്പിച്ച ലോകപ്രശസ്ത അതിവേഗ കാർട്ടൂണിസ്റ്റും വരയരങ്ങിന്റെ ആവിഷ്കർത്താ വുമായ അഡ്വ. ജിതേഷ്ജി ഇൻസ്റ്റാഗ്രാമിലും സമാനതകളില്ലാത്ത റെക്കോർ ഡിലേക്ക് കുതിക്കുന്നു.

ജിതേഷ്ജിയുടെ വിസ്മയിപ്പിക്കുന്ന 'അതി വേഗവര റീലിന്റെ' കാഴ്ചക്കാരുടെ എണ്ണം ഇൻസ്റ്റാഗ്രാമിൽ അഞ്ചുകോടിയും (51.1 മില്യൺ) കടന്ന് മുന്നേറു കയാണ്. ഒരു ഇന്ത്യൻ ചിത്രകാരന്റെ പെർഫോമിംഗ് വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്രയധികം ജനങ്ങൾ ആസ്വദിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമായാണ്.


ഡിജെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഇരു കൈകളും ഒരേസമയം ഉപയോഗിച്ച്, മിന്നൽ വേഗത്തിൽ കാൻവാസിലേക്ക് ചിത്രങ്ങൾ പകർത്തുന്ന ജിതേഷ്ജിയുടെ ശൈലി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം വെറും 11 സെക്കൻഡുകൾ കൊണ്ട് വരച്ചുതീർക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

മുഖ്യമന്ത്രി പിണറായി വിജയൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ശ്രീപദ് നായിക് എന്നിവരുൾപ്പെടെ ഓസ്‌ട്രേലിയ വരെയുള്ള വിദേശരാജ്യങ്ങളിലെ കാബിനറ്റ് മന്ത്രിമാർ വരെ ജിതേഷ്ജിയുടെ വേഗവര റീലുകൾക്കായി ലൈവ് സെലിബ്രിറ്റി മോഡലുകളായി പോസ് ചെയ്തിട്ടുണ്ട്.


ഇരു കൈകളും ഉപയോഗിച്ച് 5 മിനിറ്റിനുള്ളിൽ 50 ലോകപ്രശസ്തരുടെ ചിത്രങ്ങൾ വരച്ച് 2008-ൽ ലോക റെക്കോർഡ് നേടിയ ജിതേഷ്ജി, ഇന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റായി അറിയപ്പെടുന്നു. ഇന്റർനാഷണൽ റാങ്കർ ലിസ്റ്റിന്റെ ആ Global Celebrity Rank-ൽ ടോപ്പ് 10-ൽ ഇടംപിടിച്ച ഈ മലയാളി പ്രതിഭയെ അമേരിക്കൻ മെരിറ്റ് കൗൺസിൽ 'ദി ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. മൂവായിരത്തോളം പ്രശസ്ത വ്യക്തികളെ ഓർമ്മയിൽ നിന്ന് കാൻവാസി ലേക്ക് പകർത്തുന്ന 'super memoriser' കൂടിയാണ് അദ്ദേഹം. പബ്ലിക് സർവീസ് കമ്മീഷൻ (PSC) പരീക്ഷാ ചോദ്യപേപ്പറുകളിലും പൊതുവിജ്ഞാന പുസ്തക ങ്ങളിലും ജിതേഷ്ജിയുടെ 'വരയരങ്ങ്' ഒരു കലാസൃഷ്ടിയായി ഇടംപിടിച്ചിട്ടുണ്ട്.


725664726_2495130650900601_6325720683150745577_n


മണ്ണിനെ പ്രണയിക്കുന്ന ഭൗമശിൽപി


വിശ്വപ്രസിദ്ധനായ ഈ ചിത്രകാരൻ വെറുമൊരു കലാകാരൻ മാത്രമല്ല; പ്രമുഖ പരിസ്ഥിതി പ്രവർത്തകനും (Ecophilosopher), മൃഗസംരക്ഷകനും, അഭിഭാഷകനും കൂടിയാണ്. പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര പഞ്ചായത്തിലെ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് സ്വദേശിയായ അദ്ദേഹം, കോന്നിയിൽ അഞ്ചേക്കറിലേറെ സ്ഥലത്തെ റബർ മരങ്ങൾ മുറിച്ചുമാറ്റി സ്വന്തമായി ഒരു സ്വകാര്യ വനവും ഔഷധസസ്യ തോട്ടവും നിർമ്മിച്ച് മാതൃകയായിട്ടുണ്ട്.


കൂടാതെ, പത്തനംതിട്ട നരിയാപുരം-കീരുകുഴി റോഡരികിലെ കല്ലുഴത്തി ൽ തറവാടിനോട് ചേർന്ന് 'ഹരിതാശ്രമം' എന്ന പേരിൽ പാരിസ്ഥിതിക ആത്മീയഗുരുകുലവും ജൈവവൈവിധ്യ പഠനകേന്ദ്രവും അദ്ദേഹം നടത്തുന്നുണ്ട്. 'ഭൂമി സുപോഷൺ അഭിയാൻ' പദ്ധതിയുടെ ഭാഗമായി നാടൻ പശു പരിപാലനവും ജൈവകൃഷിയും വഴി മൺമര്യാദയും ജലസാക്ഷര തയും പൊതുജനങ്ങളിൽ എത്തിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. കെട്ടിയിടുകയോ കൂട്ടിലിടുകയോ ചെയ്യാതെ പക്ഷിമൃഗാദികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ 'ഗ്രീൻ ലൈഫ് നേച്ചർ ഫാം' എന്നൊരു വേറിട്ട ഇടവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.


ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണപ്രകാരം വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഏഴായിരത്തിലധികം വേദികളിൽ ജിതേഷ്ജി തന്റെ വരയരങ്ങ് അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ബ്ലെസി നിർമ്മിച്ച നർമ്മത്തിന്റെ തമ്പുരാൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജീവചരിത്ര സിനിമയിലും ജിതേഷ്ജിയുടെ അഭിമുഖവും വരയും ഉൾപ്പെടുത്തിയിട്ടുണ്ട്.


മലയാളത്തിലെ ആദ്യത്തെ പുസ്തക പ്രസിദ്ധീകരണശാലയായ വീനസ് ബുക്സിന്റെ സ്ഥാപകൻ ഇ.കെ. ശേഖറിന്റെ കൊച്ചുമകൾ ഉണ്ണിമായയാണ് ഭാര്യ. ശിവാനിയും നിരഞ്ജനുമാണ് മക്കൾ. വരയരങ്ങിൽ മഹാത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ജിതേഷ്ജി

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w