അഞ്ച് കോടിയും കടന്ന് ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജിയുടെ 'വേഗവര' തരംഗം!

അഞ്ച് കോടിയും കടന്ന് ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജിയുടെ 'വേഗവര' തരംഗം!
അഞ്ച് കോടിയും കടന്ന് ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജിയുടെ 'വേഗവര' തരംഗം!
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 17, 09:05 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: ഇരു കൈകളും ഒരേസമയം ഉപയോഗിച്ച് ഇടിമിന്നൽ വേഗത്തിൽ ചിത്രം വരച്ച് ലോകശ്രദ്ധ നേടിയ അതിവേഗ പെർഫോമിംഗ് ചിത്രകാരൻ ഡോ. ജിതേഷ്ജിയുടെ 'വേഗവര' റീൽ ഇൻസ്റ്റഗ്രാമിൽ അഞ്ച് കോടി (50 മില്യൻ) കാഴ്ചക്കാരുമായി പുതിയ ചരിത്രം കുറിക്കുന്നു. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരെയാണ് ഈ മലയാളി കലാകാരൻ തന്റെ മാസ്മരിക വര വേഗതയിലൂടെ കൈയിലെടുത്തിരിക്കുന്നത്.

കേരളത്തിന്റെ 11-ാം മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദനെ വെറും 11 സെക്കൻഡുകൊണ്ട് ഇരു കൈകളും ഒരേസമയം ഉപയോഗിച്ച് വരയ്ക്കുന്നതാണ് ഈ സൂപ്പർഹിറ്റ് റീലിന്റെ പ്രമേയം. കൃത്യമായി പറഞ്ഞാൽ 51.1 മില്യൻ (അഞ്ഞൂറ്റി പതിനൊന്ന് ലക്ഷം) കാഴ്ചക്കാരുമായി ഇൻസ്റ്റഗ്രാമിൽ 'Jitheshji' എന്ന് തിരയുന്നവർക്ക് റീൽസ് വിഭാഗത്തിൽ ഈ വീഡിയോ ടോപ് ചാർട്ടിൽത്തന്നെ ലഭ്യമാണ്. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ 'ഫൈസൽ വ്ലോഗ്സ്' ആണ് ജിതേഷ്ജിയുടെ ഈ വേഗവര മൊബൈലിൽ ചിത്രീകരിച്ച് ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

ഈ റെക്കോർഡ് നേട്ടത്തിന് പുറമെ ഒന്നു മുതൽ അഞ്ച് മില്യൻ വരെ വ്യൂസ് ലഭിച്ച നൂറിലേറെ മറ്റ് വീഡിയോകളും ജിതേഷ്ജിയുടേതായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി വി. ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഗോവ ഗവർണർ ഡോ. പി. എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ശ്രീപദ് നായിക്, കൂടാതെ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിവിധ വിദേശ രാജ്യങ്ങളിലെ കാബിനറ്റ് മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ ജിതേഷ്ജിയുടെ വേഗവര റീലുകൾക്കായി ലൈവ് സെലിബ്രിറ്റി മോഡലുകളായി മുൻപ് പോസ് ചെയ്തിട്ടുണ്ട്.

ഡി.ജെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ, സിനിമാറ്റിക് ഡാൻസ് സ്റ്റെപ്പുകളോടെ 'മിന്നൽ വേഗവര' സ്റ്റേജിൽ അവതരിപ്പിച്ച് ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കിയ സ്പീഡ് പെർഫോമിംഗ് ചിത്രകാരനാണ് ഡോ. ജിതേഷ്ജി. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ 'വരയരങ്ങ്' എന്ന തനത് കലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പി.എസ്.സി പരീക്ഷാ ചോദ്യങ്ങളിലും ജി.കെ & കറന്റ് അഫയേഴ്‌സ് റാങ്ക് ഫയലുകളിലും ജിതേഷ്ജി പലതവണ ഇടം നേടിയിട്ടുണ്ട്. 'റാപ് സ്കെച്ച് ത്രില്ലർ ഡി.ജെ' എന്ന ബ്രാൻഡ് നെയിമിൽ ഇരുപത്തിയഞ്ചോളം വിദേശ രാജ്യങ്ങളിൽ അദ്ദേഹം പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്.


capture_1781709785

മൂവായിരത്തോളം പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന 'സൂപ്പർ മെമ്മറൈസർ' കൂടിയായ ഈ മലയാളി, ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെയുള്ള നിരവധി ലോക റെക്കോർഡുകൾക്ക് ഉടമയാണ്. 366 ദിവസങ്ങളുടെയും അഞ്ഞൂറിലേറെ വർഷങ്ങളുടെയും ചരിത്രപരമായ പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്ന് കൃത്യമായി ഉദ്ധരിക്കാനുള്ള അസാധാരണ കഴിവുള്ള ജിതേഷ്ജിയെ അമേരിക്കൻ മെറിറ്റ് കൗൺസിൽ 'ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ' ബഹുമതി നൽകി ആദരിച്ചിട്ടുമുണ്ട്.

പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറ് സ്വദേശിയാണ് ഡോ. ജിതേഷ്ജി. ഉണ്ണിമായയാണ് ഭാര്യ. ശിവാനി, നിരഞ്ജൻ എന്നിവർ മക്കളാണ്.

mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N