പ്രകൃതിഭംഗിയും ആധുനികതയും ഇവിടെ ഒരു കുടക്കീഴിൽ...

പ്രകൃതിഭംഗിയും ആധുനികതയും ഇവിടെ ഒരു കുടക്കീഴിൽ...
പ്രകൃതിഭംഗിയും ആധുനികതയും ഇവിടെ ഒരു കുടക്കീഴിൽ...
Share  
2026 Feb 11, 08:44 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: കണ്ണൂരിൻ്റെ ആത്മാവായ തെയ്യം, പ്രകൃതിരമണീയത മുറ്റിനിൽക്കുന്ന ദൃശ്യവൈവിധ്യം, ആശയസമ്പന്നമായ ആധുനിക ചിത്രകല, ആഴമേറിയ ചിന്തയ്ക്ക് വഴിവെക്കുന്ന വർണചിത്രങ്ങൾ പെൻസിൽ സ്കെച്ചുകൾ. ലളിതകലാ അക്കാദമി ആർട്ട്ഗാലറിയിൽ ചൊവ്വാഴ്ച ആരംഭിച്ച 'ആർടോവ' ചിത്രപ്രദർശനത്തിൽ ഇവയെല്ലാം ഒരുകുടക്കീഴിൽ അണിചേരുകയാണ്.


ആറുനാൾ നീളുന്ന ചിത്രപ്രദർശനം ഒരുക്കിയത് കണ്ണൂർ ആലക്കോട്ടുള്ള ഷാരോൺ സ്കൂ‌ൾ ഓഫ് ആർട്സാണ്. ഷാരോണിൽ ചിത്രകല അഭ്യസിക്കുന്ന ബാച്ചിലെ 12 പേരുടെ 118 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഇടംനേടിയത്. ജലച്ചായം, പെൻസിൽസ്കെ‌ച്ച്, അക്രിലിക്, ചാർക്കോൾ എന്നീ മാധ്യമങ്ങളിലൂടെ സാക്ഷാത്‌കരിച്ച ചിത്രങ്ങളാണ് ഇവയെല്ലാം.


കെ. വർഷ, ശില്പാ മോഹൻ, മുഹമ്മദ് ആഷിക്ക്, രഞ്ജിമ, എം. അഭിനവ്, നിതിൻ നാരായണൻ, ശ്രീജ ബിജു, യദുൽ ആന്റണി, അൽവിയ ആൻ്റണി, രോഹിത് രാജേഷ്, മൃദുൽ ആന്റണി, എഡ്വിൻ തോമസ് എന്നിവരുടെ രചനകളാണ് പ്രദർശനത്തിലുള്ളത്.


ഇതിൽ ശ്രീജ വീട്ടമ്മയും എഡ്വിൻ എട്ടാംക്ലാസ് വിദ്യാർഥിയുമാണ്. മറ്റുള്ളവരെല്ലാം പ്ലസ്സു‌ കഴിഞ്ഞവരാണ്. ആലക്കോടിന്റെ പരിസരപ്രദേശങ്ങളിൽനിന്നുള്ളവരാണ് ഇവരെല്ലാം.

ഗ്രാമപ്രദേശങ്ങളിലെ കലാപ്രതിഭകളെ കണ്ടെത്തി ദേശീയ-അന്തർദേശീയ തലത്തിലേക്കുയർത്തുന്ന ദൗത്യത്തിലാണ് സ്ഥാപനമെന്ന് പ്രിൻസിപ്പൽ എബിൻ പോത്തേരയും ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്‌കൂളിലെ ചിത്രകലാധ്യാപകൻ ഷാജിതോമസും പറഞ്ഞു. ആർട്ടിസ്റ്റ് മദനൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w