നിറക്കൂട്ടുകളിൽ ഊർജസംരക്ഷണ സന്ദേശം ഐഇഎഫ്കെയിലെ ചിത്രകലാവിരുന്ന് ശ്രദ്ധേയമാകുന്നു

നിറക്കൂട്ടുകളിൽ ഊർജസംരക്ഷണ സന്ദേശം ഐഇഎഫ്കെയിലെ ചിത്രകലാവിരുന്ന് ശ്രദ്ധേയമാകുന്നു
നിറക്കൂട്ടുകളിൽ ഊർജസംരക്ഷണ സന്ദേശം ഐഇഎഫ്കെയിലെ ചിത്രകലാവിരുന്ന് ശ്രദ്ധേയമാകുന്നു
Share  
2026 Feb 08, 09:29 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പനങ്ങാട്: കേരള രാജ്യാന്തര ഊർജമേളയുടെ മൂന്നാമത് എഡിഷന് മാറ്റുകൂട്ടി ചിത്രകാരന്മാരുടെ സർഗാത്മക കൂട്ടായ്മ‌. 'എംപവറിങ് എനർജി ഫ്യൂച്ചർ' എന്ന മേളയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി പ്രമുഖ ചിത്രകാരന്മാർ അണിനിരന്ന ലൈവ് പെയിൻ്റിങ് ക്യാമ്പ് സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചു.


സുസ്ഥിരമായ ഊർജവിനിയോഗവും പരിസ്ഥിതിസൗഹൃദമായ ഭാവികേരളവും എന്ന ആശയം കാൻവാസിൽ പകർത്തിയാണ് കലാകാരർ മേളയുടെ ഭാഗമായത്. പ്രമുഖ ചിത്രകാരനും അധ്യാപകനുമായ ടി.ആർ. ഉദയകുമാർ, മിനിശർമ, കളഭകേസരി, സിൽ ഡൊമിനിക്, ആനന്ദ് ഫൈനാൻസ് കോളേജ് അധ്യാപകൻ ആനന്ദ്, ബിന്ദി രാജഗോപാൽ, സജിത് പുതുക്കലവട്ടം, രാജേഷ് നെല്ലാട് തുടങ്ങിയവരുൾപ്പെടെ പതിനൊന്നോളം പ്രമുഖ കലാകാരരാണ് ചിത്രരചനായജ്ഞത്തിൽ പങ്കുചേർന്നത്.


ഊർജ ഉപഭോഗത്തെക്കുറിച്ചുള്ള ബോധവത്കരണം അക്ഷരങ്ങളേക്കാൾ വേഗത്തിൽ ദൃശ്യരൂപങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്ന് കൂട്ടായ്‌മ തെളിയിച്ചു. പുനരുപയോഗ ഊർജസ്രോതസ്സുകൾ, ഹരിതകേരളം, ഊർജക്ഷമത എന്നീ വിഷയങ്ങൾ വിവിധ ശൈലികളിൽ കാൻവാസിൽ വിരിഞ്ഞത് മേളയിലെത്തിയ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വിജ്ഞാനത്തോടൊപ്പം മനോഹരമായ കാഴ്‌ചാനുഭവമായി.


സാങ്കേതികവിദ്യയും കലയും സംയോജിക്കുന്ന വേദികൾ ഊർജസംരക്ഷണ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുമെന്ന്' എനർജി മാനേജ്മെന്റ് സെന്റർ അധികൃതർ വ്യക്തമാക്കി. പ്രശസ്‌ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാംദിവസം കാർട്ടൂൺരചനയും രാജ്യാന്തര ഊർജമേളയുടെ ഭാഗമായി സംഘടിപ്പിക്കും. പ്രദർശന നഗരിയിൽ പൂർത്തിയായ ചിത്രങ്ങൾ മേളയുടെ സമാപനംവരെ സന്ദർശകർക്കായി പ്രദർശിപ്പിക്കും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w