കണ്ണൂർ : ഗുരുവായൂർ അമ്പലത്തിലെ കിഴക്കേനടയിൽ മഞ്ജുളാൽ തറയിൽ പുതുതായി നിർമിച്ച കുചേലശില്പം കുചേലദിനമായ ബുധനാഴ്ച രാവിലെ ഒൻപതിന് അനാവരണം ചെയ്യും. ചലച്ചിത്രനിർമാതാവും വ്യവസായിയുമായ വേണു കുന്നപ്പിള്ളിയാണ് ശില്പം സമർപ്പിക്കുന്നത്. ആറടി ഉയരമുള്ള ശില്പം ഉണ്ണി കാനായിയാണ് നിർമിച്ചത്.
പയ്യന്നൂരിലെ പണിപ്പുരയിലാണ് ശില്പത്തിൻ്റെ പണി പൂർത്തീകരിച്ചത്. കരിങ്കൽ മാതൃകയിൽ സ്റ്റീലും ഫൈബർ മാറ്റും റക്‌സിനും ഉപയോഗിച്ചാണ് ശില്പം നിർമിച്ചത്. ഇടത് കൈയിൽ ഓലക്കുടയും വടിയുമായി വലതുകൈ ഇടനെഞ്ചിൽവച്ച് തോളിൽ തുണിസഞ്ചിയും അരയിൽ അവിൽപ്പൊതിയുമായി ഗുരുവായൂർ ക്ഷേത്രനടയിലേക്ക് ഭക്തിയോടെ നോക്കിനിൽക്കുന്ന രീതിയിലാണ് ശില്പം രൂപകല്പന ചെയ്തിട്ടുള്ളത്.
മാസങ്ങൾക്കുമുമ്പ് ഗുരുവായൂർ കിഴക്കേനടയിലെ മഞ്ജുളാൽ തറയിൽ വെങ്കലത്തിൽ ഗരുഡശില്പം നിർമിച്ചതും ഉണ്ണി കാനായിയാണ്. വേണു കുന്നപ്പിള്ളിയാണ് ആ ശില്പവും ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. അന്ന് കാലപ്പഴക്കത്താൽ ജീർണിച്ച അവസ്ഥയിലുണ്ടായ കുചേലശില്ലത്തിന് പകരം പുതിയ ശില്പം സമർപ്പിക്കാനുള്ള ആഗ്രഹവും വേണു അറിയിക്കുകയായിരുന്നു. ദേവസ്വം ബോർഡിൻ്റെ അനുമതി ലഭിച്ചതോടെ ശില്പനിർമാണവും ഉണ്ണി കാനായിയെ ഏൽപ്പിച്ചു. രണ്ടുമാസംകൊണ്ടാണ് കുചേലശില്പം പൂർത്തിയാക്കിയത്. നിർമാണത്തിന് ഉണ്ണി പാവർട്ടിയുടെ നിർദേശവും സുരേഷ് അമ്മാനപ്പാറ, വിനേഷ് കോയിക്കിൽ, ഇ.പി.ഷൈജിത്ത്, ബാലൻ പാച്ചേനി, രതീഷ്, അർജുൻ കാനായി എന്നിവരുടെ സഹായവും ലഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)
_h_small.jpg)




