തിരുവനന്തപുരം : 'സ്പെക്ട്രം ഷോക്കേസ്' എന്നപേരിൽ ആർട്ടിസ്റ്റ് പ്രേംദാസ്
പത്തനംതിട്ടയുടെ ചിത്രപ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമി ഗാലറിയിൽ ചിത്രകാരൻ ബി.ഡി. ദത്തൻ ഉദ്ഘാടനം ചെയ്തു. കാട്ടൂർ നാരായണപിള്ള മുഖ്യപ്രഭാഷണം നടത്തി.
പ്രകൃതിയെയും മനുഷ്യനെയും സംബന്ധിച്ച പ്രമേയങ്ങളടങ്ങിയ നാൽപതോളം വാട്ടർകളർ, അക്രലിക് പെയിന്റിങ്ങുകളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. ബെന്യാമിന്റെ 'ആടുജീവിതം' പ്രമേയമായി പിത്രവും ഇക്കൂട്ടത്തിലുണ്ട്..
ഉദ്ഘാടനച്ചടങ്ങിൽ കാരയ്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷനായി. ലളിതകലാ അക്കാദമി സെക്രട്ടറി രാജി ആർ. പിള്ള, എ. സതീഷ്, പ്രമോദ് കുരമ്പാല, ടി.ആർ, രാജേഷ്, രാമഭദ്രൻ, വിജയശ്രീ എന്നിവർ സംസാരിച്ചു. രാവിലെ 10 മുതൽ ആറുവരെയാണ് പ്രദർശനസമയം. ശനിയാഴ്‌ച പ്രദർശനം സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















