കൂത്തുപറമ്പ് സീനിയർ സിറ്റിസൺ ഫോറം ഹാളിൽ നടക്കുന്ന ടി. ഭരതന്റെ ചിത്രപ്രദർശനം വിഷയത്തിൻ്റെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. പ്രകൃതി, പ്രണയം, മനുഷ്യസ്നേഹം, ജീവിതം നേരിടുന്ന വിഹ്വലതകൾ തുടങ്ങിയവ കാൻവാസിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ആധുനികജീവിതം നേരിടുന്ന വെല്ലുവിളികളുടെ നേർക്കാഴ്‌ചകളാണ് നാല്ലതോളം ചിത്രങ്ങളിലോരോന്നും. പ്രദർശനം സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ ഉദ്ഘാടനം ചെയ്തു.
കലാമണ്ഡലം മഹേന്ദ്രൻ അധ്യക്ഷതവഹിച്ചു. വിനോദ് നരോത്ത്, എൻ. ധനഞ്ജയൻ, എ. അച്യുതൻ, കെ. ജയരാജൻ, എം. കെ. ബാലൻ, ടി.ശേതൻ എന്നിവർ സംസാരിച്ചു. രാവിലെ 10-മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രദർശന സമയം. വെള്ളിയാഴ്‌ച സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































_h_small.jpg)





