ജെ .സി. ഐ ഇൻസ്‌പയറിംഗ് ടാലന്റ് അവാർഡ് ജിതേഷ്‌ജിക്ക്

ജെ .സി. ഐ ഇൻസ്‌പയറിംഗ് ടാലന്റ് അവാർഡ് ജിതേഷ്‌ജിക്ക്
ജെ .സി. ഐ ഇൻസ്‌പയറിംഗ് ടാലന്റ് അവാർഡ് ജിതേഷ്‌ജിക്ക്
Share  
2022 Oct 22, 08:32 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal gardenപത്തനംതിട്ട:

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ( ജെസിഐ ) ശാസ്താംകോട്ടയുടെ

ഈ വർഷത്തെ ഇൻസ്‌പയറിഗ് ടാലന്റ് ഓഫ് ദ ഇയർ 2022 അവാർഡ് 

എക്കോ ഫിലോസഫറും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജിക്ക് ലഭിച്ചു. 

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഇരുപതിലേറെ ലോകരാജ്യങ്ങളിലടക്കം 7000 ലേറെ സ്റ്റേജുകളിൽ വരവേഗവിസ്മയമൊരുക്കിയ പെർഫോമിങ്‌ ചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് നവകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് ജിതേഷ്ജി.  

2008–ൽ ഇരുകൈകളും ഒരേ സമയം ഒരേപോലെ ഉപയോഗിച്ച് വെറും 5 മിനിറ്റിനുള്ളിൽ 50 പ്രശസ്തരെ സ്റ്റേജിൽ വരച്ച് വരവേഗത്തിൽ ലോക റെക്കൊർഡ് സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത് . ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള സെലിബ്രിറ്റി റാങ്കിങ്‌ കമ്പനിയായ റാങ്കർ ഡോട്കോം ലോകത്തെ എക്കാലത്തെയും മികച്ച 100 ചിത്രകാരന്മാരുടെ പട്ടികയിൽ ജിതേഷ്ജിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിൽ അഞ്ഞൂറിലേറെ പക്ഷിമൃഗാദികൾക്കൊപ്പം എക്കോ - ഫിലോസഫിക്കൽ സന്യാസജീവിതം നയിക്കുന്ന ഇദ്ദേഹം കോന്നിയിൽ സ്വന്തമായി എക്കറുകണക്കിന് സ്ഥലത്ത് വനം വെച്ചുപിടിപ്പിച്ചും പ്രകൃതി സംരക്ഷണ ജൈവ വൈവിദ്ധ്യ ബോധന പ്രവർത്തനങ്ങൾക്ക് മാതൃകയാണ് .

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ( ജെ സി ഐ ) അവാർഡ് ജിതേഷ്ജിക്ക് 2022 നവംബർ 4 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊല്ലം ജില്ലയിൽ ശാസ്താംകോട്ട ഡി ബി കോളേജിൽ നടക്കുന്ന ചടങ്ങിൽ പോലീസ് ഡയറക്ടർ ജനറൽ ഹൃഷിരാജ് സിംഗ് ഐ പി എസ് സമ്മാനിക്കുമെന്ന് ജെസിഐ ശാസ്താംകോട്ട പ്രസിഡന്റ് എൽ സുഗതൻ , സെക്രട്ടറി വിജയക്കുറുപ്പ് എന്നിവർ അറിയിച്ചു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal