
വടക്കാഞ്ചേരി: ബിഹാറിൽ വേരുകളുള്ള ദില്ലിയിൽ ജനിച്ചുവളർന്ന സോണി, എങ്കക്കാട് നിദർശന ആർട്ട് റെസിഡൻസിയിലെ ജൂലായ് മാസത്തെ കലാകാരിയാണ്.
വെള്ളി, ശനി ദിവസങ്ങളിലായാണ് സോണിയുടെ കലാപ്രദർശനം എങ്കക്കാട്ടെ നിദർശനയിൽ നടക്കുന്നത്, റോഹ്‌തക്ക് ദാദ ലക്ഷ്മ്‌മി ചന്ദ് സർവകലാശാലയിൽ എംഎഫ്.എ വിദ്യാർഥിനിയാണ് സോണി. 'കന്യകുവാരി' എന്നാണ് കാഴ്ചക്കാരുമായി സജീവമായി ഇടപെടുന്ന കലാസൃഷ്‌ടിക്ക് നൽകിയിരിക്കുന്ന പേര്.
ബിഹാറിലെ വിവാഹക്കമ്പോളത്തിൽ അളവും വളവും നിറവുമനുസരിച്ച് വില നിശ്ചയിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്യുന്ന പെൺകുട്ടികളുടെ പ്രശ്നങ്ങളാണ് സോണിയുടെ പ്രമേയം. സ്വന്തം കലാസൃഷ്‌ടികളാൽ സോണി തയ്യാറാക്കുന്ന ഫോട്ടോസ്റ്റുഡിയോയിൽ കാഴ്ച്‌ചക്കാർക്കും ഫോട്ടോകളെടുക്കാം വിഷയസംബന്ധിയായ ബെഡ്ഷീറ്റുകളും കാർപ്പെറ്റുകളും ഈ കലാകാരി മനോഹരമായി രൂപകല്പനചെയ്‌തിരിക്കുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group