#ജിതേഷ്ജി : #PSC യും ഇതര മത്സരപരീക്ഷകളും ആവർത്തിച്ച് ചോദിക്കുന്ന പേര്! പരീക്ഷാർത്ഥികൾ അറിയേണ്ടതെല്ലാം.

#ജിതേഷ്ജി : #PSC യും ഇതര മത്സരപരീക്ഷകളും ആവർത്തിച്ച് ചോദിക്കുന്ന പേര്! പരീക്ഷാർത്ഥികൾ അറിയേണ്ടതെല്ലാം.
#ജിതേഷ്ജി : #PSC യും ഇതര മത്സരപരീക്ഷകളും ആവർത്തിച്ച് ചോദിക്കുന്ന പേര്! പരീക്ഷാർത്ഥികൾ അറിയേണ്ടതെല്ലാം.
Share  
2023 Feb 17, 09:22 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ #വരയരങ്ങിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ചിത്രകാരൻ ആര്?

സൂപ്പർ സ്പീഡി കാർട്ടൂണിംഗിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഇന്ത്യ ൻ ചിത്രകാരൻ ആര്?

"നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ " ആരെഴുതിയ കവിതാസമാഹാരമാണ്?

സ്പീഡ് കാർട്ടൂണിസ്റ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന മലയാളി ചിത്രകാരൻ ആര്?

വിവിധ മത്സരപരീക്ഷകളിൽ ചോദിച്ച മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരമേയുള്ളു!

#ജിതേഷ്ജി 

ആരാണ് ജിതേഷ്ജിയെന്നല്ലേ?

ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റ്‌, അന്താരാഷ്ട്ര ഖ്യാതിനേടിയ സചിത്ര പ്രഭാഷകൻ, ഗ്രന്ഥകാരൻ, പാരിസ്ഥിതിക തത്വചിന്തകൻ, ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടർ ഭൗമശിൽപി , ലോകസഞ്ചാരി എന്നീ നിലകളിലൊക്കെ ലോകമെമ്പാടും ആരാധകരുള്ള ബഹുമുഖ വ്യക്തിത്വമാണു ജിതേഷ്ജിയുടേത്‌. 

ചിത്രകലയുടെ 

 അരങ്ങിലെ ആവി

ഷ്കാരമായ #വരയരങ്ങ്‌ തനതു കലാരൂപത്തിന്റെ ആവിഷ്കർത്താവെന്ന നിലയിൽ #PSC പരീക്ഷയിൽ നിരന്തരം ചോദ്യവും ഉത്തരവുമായ പേരാണ് #ജിതേഷ്ജി .

2008 ൽ ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച്‌ അഞ്ച്‌ മിനിറ്റുനുള്ളിൽ അൻപത്‌ ലോകപ്രശസ്ത വ്യക്തികളെ അരങ്ങിൽ വരച്ച്‌ വരവേഗത്തിൽ  ലോക റിക്കോർഡ്‌ നേടി. ഇരുപതിലേറെ ലോകരാജ്യങ്ങളിലായി പതിനായിരത്തോളം വേദികളിൽ ചിത്രകല രംഗകലയായി അവതരിപ്പിച്ച്‌ ലോക ചിത്രകലാ ഭൂപടത്തിൽ ഇടം നേടിയ മലയാളി.

5 തുടർദിവസങ്ങൾക്കുള്ളിൽ 5 വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോ ചെയ്യുകയെന്ന അത്യപൂർവ ഭാഗ്യം ലഭിച്ച മലയാളി. കേരളനിയമസഭയിലും ഗോവ രാജ്ഭവനിലും ചിത്രകല രംഗകലയായി അവതരിപ്പിക്കാൻ അവസരം ലഭിച്ച ചിത്രകാരൻ 

അമേരിക്കൻ സെലിബ്രിറ്റി റേറ്റിംഗ്‌ കമ്പനിയായ റാങ്കർ ഡോട്‌ കോം ലോകശ്രദ്ധയാർജ്ജിച്ച Top 10 ഇൻഡ്യൻ ചിത്രകാരന്മാരുടെ പട്ടികയിലും അന്താരാഷ്ട്ര Top Celebrity റാങ്കിംഗിലും ഉൾപ്പെടുത്തിയിട്ടുണ്ട്‌.  

സോഷ്യൽ മീഡിയയിൽ കോടിക്കണക്കിന് വ്യൂസും ഷെയറുമുള്ള ഇന്ത്യൻ ചിത്രകാരനാണ് ജിതേഷ്ജി. ഒരു ഇന്ത്യൻ ചിത്രകാരന്റെ അഭിമുഖവീഡിയോയ്ക്ക് ഫെയ്സ് ബുക്കിൽ 4 മില്യൻ വ്യൂസ് ആദ്യമായി ലഭിക്കുന്നത് 

ജിതേഷ്ജിയിലൂടെയാണ്‌ . ഇത്‌ കൂടാതെ ഇദ്ദേഹത്തിന്റെ ഒരു ഡസനിലേറെ വേഗവര വീഡിയോകളും യു ട്യൂബിന്റെ മില്യൻ വ്യൂസ്‌ ക്ലബിൽ ഇടം നേടി സോഷ്യൽ മീഡിയയിൽ മഹാതരംഗമായിട്ടുണ്ട്‌.

കേരളാ യൂണിവേഴ്സിറ്റിയുടെ ബോർഡ്‌ ഒഫ്‌ സ്റ്റഡീസ്‌ മെമ്പറായും യു ജി സി യുടെ കോളേജ്‌ അദ്ധ്യാപക ട്രൈയിനറായും പ്രവർത്തിച്ചിട്ടുണ്ട്‌. ചിത്രകലാ സംബന്ധിയായ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. ഇംഗ്ലീഷിൽ നൂറിലേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കേരളാ കാർട്ടൂൺ അക്കാദമി മുൻ വൈസ്‌ ചെയർമാനാണു

ഭൗമശിൽപി എന്ന നിലയിലും ലോകശ്രദ്ധ നേടിയ ജിതേഷ്ജി ഏക്കറുകണക്കിനു സ്ഥലത്ത്‌ വിവിധവൃക്ഷ ലതാദികൾ നട്ടുവളർത്തി 

കോന്നിയിൽ ഹരിതഗിരി എന്ന

 സ്വകാര്യവനം  

നിർമ്മിച്ചും

റോക്ക്‌ ഗാർഡൻ ( ഭൗമശിൽപം ) നിർമ്മിച്ചും വേറിട്ട ജീവിതം നയിക്കുന്നു. അഞ്ഞൂറോളം വ്യത്യസ്ത പക്ഷി മൃഗാദികളോടൊപ്പമാണു 

ഇക്കോ ഫ്രണ്ട്‌ലി ജീവിതം. 

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ ഇൻസ്റ്റല്ലേഷൻ ആർട്ടാണു അദ്ദേഹത്തിന്റെ വാസസ്ഥലമായ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലെ പന്തളം തെക്കേക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന "ഹരിതാശ്രമം" പാരിസ്ഥിതിക ഗുരുകുലം.

ഭാര്യ : ഉണ്ണിമായ.

മക്കൾ : ശിവാനിയും നിരഞ്ജനും


#PSC #വിജ്ഞാനം

ramraj-advt-org
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal