ആലപ്പുഴ :
ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്രപ്രഭാഷകനും ലോകസഞ്ചാരിയുമായ ജിതേഷ്ജി ഫെബ്രുവരി 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആലപ്പുഴ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ചാരുമ്മൂട് വി വി എച്ച് എസ് എസിലെത്തുന്നു.
കാൽനൂറ്റാണ്ട് പിന്നിടുന്ന സ്‌കൂൾ ഹയർസെക്കന്ററി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷസമ്മേളനത്തിൽ വിശിഷ്ടാതിഥിയായിട്ടാണ് അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗിൽ ഉൾപ്പെട്ട ഇന്ത്യൻ അതിവേഗചിത്രകാരൻ എത്തുന്നത്.
ബ്രഹ്‌മാണ്ഡ സിനിമാതാരങ്ങളുടെയും ഫുട്ബോൾ, ക്രിക്കറ്റ് ഇതിഹാസങ്ങളുടെയും രാഷ്ട്രീയ - സാംസ്കാരിക നായകരുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയുമൊക്ക ചിത്രങ്ങൾ ഇടിമിന്നൽ വേഗത്തിൽ സ്റ്റേജിൽ വരച്ചവതരിപ്പിച്ച് വരവേഗവിസ്മയത്തിലൂടെയാണ് ജിതേഷ്ജി വേറിട്ട ശൈലിയിൽ സമ്മേളനങ്ങളിൽ തീം ബെയിസ്ഡ് ( theme based ) സചിത്രപ്രഭാഷണങ്ങൾ നടത്തുന്നത് . ന്യു ജനറേഷനെയും പഴയ തലമുറയെയും ഒരേ പോലെ ത്രില്ലടിപ്പിക്കുന്ന ഈ മാസ്മരിക സചിത്ര പ്രഭാഷണശൈലി ഇതിനോടകം കാമ്പസുകളിൽ വലിയ ട്രെൻഡ് ആയിക്കഴിഞ്ഞു. ഇരുകൈകളും ഒരേ പോലെ ഒരേസമയം ഒരേ വേഗതയിൽ ചലിപ്പിച്ച് അഞ്ചു മിനിറ്റിനുള്ളിൽ 50 ചിത്രങ്ങൾ വരച്ചിട്ടുള്ള ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്. 20 ലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്രവേദികളിലടക്കം പതിനായിരത്തോളം സ്റ്റേജുകളിൽ വരവേഗവിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി അമേരിക്കൻ സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ റാങ്കർ ഡോട്ട് കോമിന്റെ അന്താരാഷ്ട്ര ടോപ് സെലിബ്രിറ്റി റാങ്കിംഗിൽ ഉൾപ്പെട്ട വിഖ്യാത ഇന്ത്യൻ അതിവേഗചിത്രകാരനാണ്. സോഷ്യൽ മീഡിയയിൽ ആദ്യമായി 4 മില്ല്യൻ വ്യൂസ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രകാരനും ജിതേഷ്ജിയെന്ന മലയാളിയാണ്. ജിതേഷ്ജി എന്ന പേരും അദ്ദേഹം ആവിഷ്കരിച്ച വരയരങ്ങ് എന്ന തനതുകലാരൂപവും പി എസ് സി പരീക്ഷകളിൽ നിരന്തരം ചോദ്യവുമായിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group