ഗാന്ധിസ്മ‌ാരക മ്യൂസിയം മതിലിൽ വൈക്കം സത്യാഗ്രഹസമരനായകരുടെ ചിത്രങ്ങൾ പുനർജനിച്ചു

ഗാന്ധിസ്മ‌ാരക മ്യൂസിയം മതിലിൽ വൈക്കം സത്യാഗ്രഹസമരനായകരുടെ ചിത്രങ്ങൾ പുനർജനിച്ചു
ഗാന്ധിസ്മ‌ാരക മ്യൂസിയം മതിലിൽ വൈക്കം സത്യാഗ്രഹസമരനായകരുടെ ചിത്രങ്ങൾ പുനർജനിച്ചു
Share  
2025 May 24, 09:33 AM
AJMI1
AJMI
AJMI
AJMI
MANNAN

വൈക്കം: വൈക്കം സത്യാഗ്രഹസ്‌മാരക ഗാന്ധിമ്യൂസിയത്തിലെ മതിലിൽവരച്ച,

വൈക്കം സത്യാഗ്രഹസമരത്തിന് നേതൃത്വംനൽകിയ മഹാരഥന്മാരുടെ ചിത്രങ്ങൾ വീണ്ടും പുനർജനിച്ചു. മൂന്നുവർഷംമുമ്പാണ് കരി എന്ന സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ സത്യാഗ്രഹത്തിന് നേതൃത്വംനൽകിയ 10 മഹാരഥന്മാരുടെ ചിത്രങ്ങൾ വൈക്കം നഗരസഭയുടെ അനുവാദത്തോടെ മതിലിൽ വരച്ചത്. നാളുകൾക്കുശേഷം വെയിലും മഴയുമേറ്റ് ചിത്രങ്ങൾ പലതും മങ്ങി നശിച്ചിരുന്നു. ചിത്രങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യവും ഉയർന്നു. തുടർന്ന് കരി സാംസ്‌കാരിക കൂട്ടായ്മയുടെ കലോത്സവത്തിൻ്റെ ഭാഗമായി ചെറിയ മാറ്റങ്ങളോടെ ചിത്രങ്ങൾ വീണ്ടും പുതുക്കി വരയ്ക്കുകയായിരുന്നു.


കെ.പി. കേശവമേനോൻ, മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, ആമചാടി തേവൻ, മന്നത്ത് പദ്‌മനാഭൻ തുടങ്ങിയവരുടെ ചിത്രങ്ങളും സത്യാഗ്രഹ സന്ദർഭങ്ങളുമാണ് വീണ്ടും വരച്ചത്. കോട്ടയം, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിൽനിന്നുള്ള പത്തിൽപ്പരം കലാകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്. മഴ വെല്ലുവിളി ഉയർത്തിയെങ്കിലും മതിലിൽ പന്തലിട്ട് നനയാത്ത രീതിയിലാണ് കലാകാരന്മാർ ചിത്രങ്ങൾ വീണ്ടും ആലേഖനംചെയ്‌തത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI