പ്രസന്നമായ ചിത്രങ്ങളുടെ പ്രദർശനം

പ്രസന്നമായ ചിത്രങ്ങളുടെ പ്രദർശനം
പ്രസന്നമായ ചിത്രങ്ങളുടെ പ്രദർശനം
Share  
2025 May 24, 09:30 AM
happy
vasthu
roja

കോട്ടയം : ഓരോ ചിത്രങ്ങളിലും സ്ത്രീകളെ വരച്ചിരിക്കുന്നത് പ്രത്യേക

അവസ്ഥയിലാണ്. അവളുടെ ചന്തത്തിന് അപ്പുറം ചിന്തയും കാഴ്ച്ചയും മനസ്സുമൊക്കെ നിറങ്ങളിൽ പടർന്നുകിടക്കുന്ന ഒരു പിടി ചിത്രങ്ങളുടെ പ്രദർശനം. വർഷങ്ങളായി ഫ്രാൻസിലും പോണ്ടിച്ചേരിയിലും താമസിച്ച് ചിത്രകലയിൽ സ്വന്തമായ ശലിക്ക് രൂപംകൊടുത്ത കോട്ടയം പുലിക്കുട്ടിശേരി തേവലക്കാട്ടുശേരി വീട്ടിൽ പ്രസന്ന ഗ്രെസിലോനിൻ്റെ ചിത്രപ്രദർശനത്തിലാണ് പെൺമനം നിറയുന്നത്.


മാധ്യമപ്രവർത്തകകൂടിയായ പ്രസന്നയുടെ നൂറിലേറെ ചിത്രങ്ങളാണ് കോട്ടയം ചാലുകുന്ന് 'ലിവിങ് ലീഫ് ആർട്ട് ഗാലറിയിൽ പ്രദർശനത്തിനുള്ളത്. അതിലൊക്കെ പെണ്ണിൻ്റെ മനസ്സിലേക്കുള്ള പ്രസന്നമായ യാത്രയുണ്ട്. അത് അവരുടെ സ്വകാര്യ നിമിഷവും സ്വാതന്ത്ര്യവും ഇഷ്‌ടങ്ങളുമൊക്കെയാണ്. വിൻസെന്റ് വാൻഗാഗിൻ്റെ ചിത്രങ്ങളുടെ വൈകാരികതയും വർണ വൈവിധ്യവും പകർത്തിയെടുത്ത ചിത്രങ്ങളിലും സ്ത്രീകളുടെ മനസ്സ് കാണാം.


ചിത്രങ്ങൾ കാണാനും വാങ്ങാനും കഴിയുന്ന മേളയിൽ ചിത്രകാരിയോട് ഫ്രാൻസിലെ ചിത്രജീവിതം നേരിട്ട് അറിയാനും അവസരമുണ്ട്. കോട്ടയം സിഎംഎസ് കോളേജിൽ ബിരുദാനന്തര ബിരുദപഠനശേഷം മാധ്യമപ്രവർത്തകയായിട്ട് പ്രവർത്തിച്ചു. ശേഷം പാരീസിൽ ഏഴ് വർഷം ചിത്രകലാപഠനം പൂർത്തിയാക്കി. ഫ്രാൻസ് സ്വദേശിയായ ജീവിതപങ്കാളി അലേൻ ഗ്രെസിലോനും ചിത്രകലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഏകമകൾ അന്ന ആമി ഗ്രെസിലോൻ പാരീസിൽ പത്രപ്രവർത്തകയാണ്. മേയ് 30 വരെയുള്ള ഈ പ്രദർശനത്തിനു ശേഷം കോട്ടയം ലളിതാകലാ ആർട്ട് ഗാലറിയിലും ഒരാഴ്‌ച പ്രസന്നയുടെ ചിത്രങ്ങളുടെ പ്രദർശനമുണ്ടാകും.

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar