ദൈവത്താറീശ്വരനും ഉപദേവതകളും അണ്ടല്ലൂർ ക്ഷേത്ര ചുമരിൽ 15ന് മിഴി തുറക്കും.

ദൈവത്താറീശ്വരനും ഉപദേവതകളും അണ്ടല്ലൂർ ക്ഷേത്ര ചുമരിൽ 15ന് മിഴി തുറക്കും.
ദൈവത്താറീശ്വരനും ഉപദേവതകളും അണ്ടല്ലൂർ ക്ഷേത്ര ചുമരിൽ 15ന് മിഴി തുറക്കും.
Share  
2023 Feb 13, 08:16 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

തലശ്ശേരി:ജാതിമതങ്ങൾക്കുമപ്പുറം ജനമനസ്സുകളിൽ സ്നേഹത്തിൻ്റേയും ഒരുമയുടേയും സുഗന്ധം പരത്തുന്ന വിഖ്യാതമായ അണ്ടല്ലൂർക്കാവിലെ ഉത്സവത്തിനെത്തുന്ന പതിനായിരങ്ങളെ ഇത്തവണ വരവേൽക്കുക ക്ഷേത്ര ചുമരിൽ അതി മനോഹരമായി ആലേഖനം ചെയ്യപ്പെട്ട ദൈവത്താറീശ്വരൻ്റേയും ഉപദേവതകളുടേയും ജീവൻ തുടിക്കുന്ന ചിത്രപരമ്പരയായിരിക്കും. ഉത്സവാരവങ്ങളും വിശ്വാസ സമൂഹവും ആചാരാനുഷ്ഠാനങ്ങളോടെ,നിറഞ്ഞാടുന്ന ദേവതകൾക്ക് മുന്നിൽ ഭക്തിനിർഭരമായി അനുഗ്രഹവർഷത്തിനായി വെമ്പി നിൽക്കുന്ന രാത്രി കാല ദൃശ്യമാണ് പ്രശസ്ത ചിത്രകാരൻ ബി.ടി.കെ.അശോക് ആലേഖനം ചെയ്തത്. ജില്ലാ കലക്ടർ ചന്ദ്രശേഖരൻ ഐ.എ.എസ്. ഫിബ്ര: 15 ന് വൈ .. 6 മണിക്ക് അനാച്ഛാദനം ചെയ്യും.ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് ചിത്രവിവരണം നടത്തും.

കുംഭം ഒന്നായ ഇന്ന് തേങ്ങ താഴ്ത്തൽ ചടങ്ങോടെ ഉത്സവത്തിന് നാന്ദി കുറിക്കും. രണ്ടിന് കുഴച്ചൂണാണ്. ധർമ്മ പട്ടണത്തിലെ നാല് ദേശത്തിലേയും വീടുകളിൽ അന്നേ ദിവസം രാത്രി ഊണിന് മുൻപേ തൂശനിലയിൽ മൈസൂർ പഴവും പപ്പടവും നെയ്യും കൂട്ടിക്കുഴച്ച് വില്ലുകാർ സേവിക്കുന്ന ചടങ്ങാണിത്.ഇതേ ദിവസം തന്നെ ചക്ക താഴ്ത്തൽ നടത്തും.കാവിൻ്റെ പരിസരത്ത് ചക്കയുള്ള വീടുകളിൽ പോയി സ്ഥാനീകർ പ്ലാവിൽ കയറി ഒമ്പത് ചക്ക പറിച്ച് നിലത്ത് വയ്ക്കാതെ കാവിലെ കൊട്ടിലിൽ കൊണ്ടു വയ്ക്കുന്നതാണ് ചക്ക താഴ്ത്തൽ. ചക്കകൾ ദേവന് നേദിച്ച നിർമ്മാല്യം നാലൂരിലെ വീടുകളിലും പ്രസാദമായെത്തിക്കും.ഇത് എത്തിയതിനു് ശേഷമേ ധർമ്മടം ദേശക്കാർ ചക്ക ഉപയോഗിക്കുകയുള്ളൂ. ഇതേ പുണ്യനാളിൽ തന്നെയാണ് കാവിൽ കയറൽ ചടങ്ങ്. തന്ത്രി കർമ്മം, സ്ഥാനം കയറൽ, പാണ്ട്യഞ്ചേരി പടിക്കൽ പോകൽ, കാവിൽ കയറൽ, ചക്ക കൊത്തൽ, ചക്ക നിവേദ്യം,ചിട്ടകളും കുംഭം രണ്ടിൻ്റെ പ്രത്യേകതയാണ്. 

കുംഭം മൂന്നിനാണ് ഉത്സവക്കൊടിയേറ്റം .പിന്നീട് തന്നീം കുടി. വ്രതം നോൽക്കുന്നവർക്ക് ഈ ദിവസം ഉച്ചക്ക് വീടുകളിൽ നിന്ന് ചെറുപയറും മൈസൂർ പഴവും ഇളനീരും കടും കാപ്പിയും നൽകുന്ന ചടങ്ങാണിത്. അരി, വെളിച്ചെണ്ണ അളവും അന്ന് പകൽ നടത്തും. സന്ധ്യക്ക് ശേഷം മേലൂർ കുറുവേക്കണ്ടി തറവാട്ടിൽ നിന്നും തൃക്കെക്കുട മണലിലെ ആസ്ഥാനത്തെത്തിക്കും. തുടർന്ന് വേലിയേറ്റ സമയം തൃക്കൈക്കുട ആചാരപ്പെരുമയോടെ വഴി നീളെയുള്ള വരവേൽപ്പിന് ശേഷം കാവിലേക്ക് എഴുന്നള്ളും.തുടർന്ന് മേലൂർ ദേശവാസികളുടെ വക ആദ്യകരിമരുന്ന് പ്രയോഗവുമുണ്ടാവും. സത്യക്കുടയും പന്തവും വില്ലും വാളുമായി കൊട്ടിലിലേക്ക് പോവുന്നതാണ് അടുത്ത കർമ്മം. കൂടെ തിരുമുറ്റത്ത് നിരക്കിപ്പാച്ചൽ.ഇതിൽ പിന്നീടാണ് കെട്ടിയാട്ടങ്ങളുടെ അരങ്ങുണർത്തൽ. കുംഭം നാലിന് വെളുപ്പിന് ആദ്യ ദേവപ്രവേശം അതിരാളവും മക്കളുമാണ്. സീതയും മക്കളും സങ്കൽപമാണിത്.തുടർന്ന് തൂവക്കാലി, പൊൻ മകൻ, മലക്കാരി, നാഗഭഗവതി, നാഗഭഗവാൻ, പുതുച്ചേകവൻ, വേട്ടക്കൊരുമകൻ, ദൈവക്കോലങ്ങൾ പുറപ്പെടും. ഇതിനിടെ കുളിച്ചെഴുന്നള്ളത്ത് നടക്കും 'തട്ടാല്യത്ത് തറവാട്ടിൽ നിന്നും തിരുമുടി കാവിലേക്ക്ന എഴുന്നള്ളിക്കും. കുംഭമാസ നട്ടുച്ച നേരത്ത് ബാലി, സുഗ്രീവ യുദ്ധം, സന്ധ്യാവേലക്ക് ശേഷം അച്ചന്മാരുടെ മെയ്യാൽ കൂടൽ, തുടർന്നാണ് പ്രധാന ദൈവമായ ദൈവത്താറീശ്വരനും, അങ്കക്കാരൻ, ബപ്പൂരൻ ദൈവങ്ങളും തിരുമുടി അണിയുന്നത്. ഇഷ്ടദൈവങ്ങൾ വ്രതമെടുത്തവർക്കൊപ്പം കാവ് വലം വെച്ച് 'കൊട്ടിലിൽ കയറി മണിക്കിണറിൽ അരിയിട്ട ശേഷം വിശേഷ വാദ്യമേളങ്ങളുടെയും, നെയ് പന്തങ്ങളുടെയും അകമ്പടിയോടെ താഴെക്കാവിലേക്ക് എഴുന്നള്ളും 'ഇവിടെ താക്കോൽ, ചുരിക, ദണ്ഡ്, കുട,തെങ്ങിൻ പൂക്കുല, വില്ല്, വാൾ, തുടങ്ങിയവയാൽ ആട്ടം - ലങ്കയിലെ ഘോര യുദ്ധത്തിന് ശേഷം സീതാദേവിയെ വീണ്ടെടുത്ത് അയോദ്ധ്യയെന്ന മേലേക്കാവിലേക്ക് തിരിച്ചെഴുന്നള്ളുകയും മുടിയഴിക്കുകയും ചെയ്യുന്നതോടെ ഒരു ദിവസത്തെ ഉത്സവം സമാപിക്കും. തുടർന്ന് ഏഴാം തിയ്യതി വരെ നാലാം നാളിൻ്റെ ആവർത്തനമാണ്.- എട്ടിന് പുലർച്ചെ തിരുമുടി അഴിച്ച് പാച്ചലും അരിയെറിഞ്ഞ് തട്ടിയടുപ്പിക്കൽ ചടങ്ങും കഴിഞ്ഞ് തിരുമുടി അറയിൽ വയ്ക്കുന്നതോടെ ഉത്സവം സമാപിക്കും 



ചിത്രവിവരണം: അനാച്ഛാദനം ചെയ്യുന്ന ദൈവത്താറീശ്വരൻ്റെയും ഉപദേവതകളുടേയും ചുമർചിത്രം.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25