മാഹി: മാഹി ശ്രീനാരായണ ബി.എഡ്.കോളജിൽ നടന്നുവരുന്ന ദ്വിദിന കരകൗശല ശാസ്ത്ര ചിത്ര ശിൽപ്പ പ്രദർശനം അനേകരെ ആകർഷിക്കുന്നു.
ഭൂമിയുടെ ഉള്ളറ, നീർമറി പ്രദേശങ്ങൾ .അഗ്നിപർവ്വതം, ദിനോസറുകൾ, ഹോം ബോർഡുകൾ കൊണ്ട് നിർമ്മിച്ച ഹെലികോപ്റ്റർ, വിവിധ വാഹനങ്ങൾ, ഭാരതീയ സംസ്കൃതി അനാവരണം ചെയ്യുന്ന ചിത്ര ശിൽപ്പങ്ങൾ, പാഴ്വസ്തുക്കൾ കൊണ്ടുള്ള കരകൗശല വസ്തുക്കൾ, വിവിധ മാതൃകകൾ തുടങ്ങി പുരാതന നാണയങ്ങൾ വരെ പ്രദർശനത്തിൽ ഇടം പിടിച്ചു.
പുതുച്ചേരി സർവ്വകലാശാലയുടെ അദ്ധ്യാപക പ്രായോഗിക പരീക്ഷയോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠനോപകരനങ്ങളും ദ്വിദിന പ്രദർശനത്തിലുണ്ട്.
ശ്രീ നാരായണ ബി.എഡ്.കോളജ് ചെയർമാൻ ഡോ: എൻ.കെ.രാമകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ
മയ്യഴി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
ടി.വി.ശ്രീകുമാർ മാസ്റ്റരുടെ മേൽനോട്ടത്തിൽ ശാലിനി ദിവാനന്ദൻ, ശ്രീക്കുട്ടി, അശ്വിൻ, മയൂര രാഹുൽ, അർച്ചന സുകുത, പി.ടി. സാഗരിക, ശ്രീസൂര്യ എന്നിവർ മുഖ്യ സംഘാടകരാണ്. പ്രദർശനം ഇന്ന് വൈകീട്ട് സമാപിക്കും.
ചിത്രവിവരണം:ശാസ്ത്ര ചിത്ര ശിൽപ്പ പ്രദർശനത്തിൽ നിന്ന്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group