'വാണീനാദം ' നനുത്ത നൊമ്പരമായി
Share
ചൊക്ലി: മലയാളി സംഗീതാസ്വാദകരെ വേറിട്ട ശബ്ദവും ആലാപന സൗഭഗവും കൊണ്ട് രാഗ മധുരിമയുടെ ആഴമെന്തെന്ന് കേൾപ്പിച്ച
വാണി ജയറാമിന്
ശ്രീനാരായണ വായനശാലയുടെ ഗാനാഞ്ജലി, വാണീജയറാം അനുസമരണം ''വാണീനാദം'' പിന്നണി ഗായകൻ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു, വാണിയുടെ വ്യതിരിക്തമായ ആലാപനശൈലിയും, ശബ്ദ ഗരിമയുടെ വശ്യതയുമെല്ലാം പാടിയും പറഞ്ഞും വി.ടി.മുരളി അവതരിപ്പിച്ചു.ചൊക്ളി
വി.പി.ഓറിയൻറൽ ഹൈസ്കൂളിൽ നടന്ന അനുസ്മരണ സംഗീത സായന്തനത്തിൽ
മനോജ് പഴശ്ശി അദ്ധ്യക്ഷത വഹിച്ചു. കെ.പ്രദീപ്, അജയൻ ഗാനാജ്ഞലി, ടി.കെ സുരേഷ്, ഭവിഷ സംസാരിച്ചു..
ബാലസംഘം പാട്ടുപെട്ടിയുടെ, വാണി ജയറാം ഗാനമേളയുമുണ്ടായി.
ചിത്രവിവരണം: വി.ടി.മുരളി 'വാണിനാദം ' ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group