തലശ്ശേരി: വരകളുടേയും, അക്ഷരങ്ങളുടേയും ആദ്യ മധുരം പകർന്ന് കിട്ടിയ പൈതൃകനഗരിയിൽ നിന്നും, മലയാളികൾക്കും തലശ്ശേരിക്കും ഒരു നാളും മറക്കാനാവാത്ത ഹെർമ്മൻ ഗുണ്ടർട്ടിൻ്റെ ജന്മ നാട്ടിലെ ലോകപ്രശസ്തമായ മ്യൂസിയത്തിൽ നോബൽ സമ്മാന ജേതാവ് ഹെർമ്മൻ ഹെസ്സേയുടെ കഥാപാത്രങ്ങൾക്ക് ചിത്രഭാഷ്യം പകരാൻ അവസരം ലഭിച്ചത് ജീവിത പുണ്യമാണെന്ന് വിഖ്യാത ചിത്രകാരനും കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ ജോസഫ് പറഞ്ഞു. ഹെസ്സേയുടെ അമ്മ ജനിച്ച തലശ്ശേരിയിൽ നിന്നും, ഭാരതീയ പശ്ചാത്തലത്തിൽ ഹെസ്സെ രചിച്ച നോബൽ സമ്മാന കൃതിയായ 'സിദ്ധാർത്ഥ 'യുടെ ഉൾത്തുടിപ്പുകൾ ആലേഖനം ചെയ്യാൻ നിയുക്തനായതിൽ ഏറെ സന്തുഷ്ടനാണെന്ന് എബി എൻ.ജോസഫ് പറഞ്ഞു.
തിരുവങ്ങാട് സ്പോർട്ടിങ്ങ് യൂത്ത് സ് ലൈബ്രറിക്ക് താൻ വരച്ച പ്രമുഖ സാംസ്ക്കാരിക നായകനും, ലൈബ്രറി സെക്രട്ടറിയുമായ സി.വി.സുധാകരൻ്റെ ഛായാപടം ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ചടങ്ങിൽ വിഖ്യാത ചിത്രകാരൻ കെ.കെ.മാരാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, സംഗീതജ്ഞൻ ഉസ്താദ് സി.എസ്.അനിൽദാസ് , സീതാനാഥ്, സി.അശോക് കുമാർ, സംസാരിച്ചു.ഹിന്ദുസ്ഥാനി സംഗീത വിഭാഗത്തിൽ ജില്ലാതല പുരസ്കാരങ്ങൾ നേടിയ ശ്യാമയിലെ സംഗീത പ്രതിഭകളായ എസ്.നിഹാര, ഷിറോണ, ആർദ്ര വി.അനിൽ എന്നിവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. തുടർന്ന് സംഗീതനിശ അരങ്ങേറി.
ചിത്രവിവരണം: ചിത്രകാരൻ എബി.എൻ.ജോസഫ് ലൈബ്രറി പ്രസിഡണ്ട് കെ.കെ.മാരാർക്ക് ഛായാപടം കൈമാറുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group