ഒന്നാംക്ലാസുകാരൻ്റെ ഒന്നാംതരം തെയ്യച്ചിത്രങ്ങൾ

ഒന്നാംക്ലാസുകാരൻ്റെ ഒന്നാംതരം തെയ്യച്ചിത്രങ്ങൾ
ഒന്നാംക്ലാസുകാരൻ്റെ ഒന്നാംതരം തെയ്യച്ചിത്രങ്ങൾ
Share  
2025 May 14, 08:52 AM
samudra

കാഞ്ഞങ്ങാട് ഒന്നാംക്ലാസുകാരൻ പെൻസിൽകൊണ്ട് വരച്ചുതീർത്ത തെയ്യച്ചിത്രങ്ങൾ കാണികളെ അതിശയിപ്പിക്കുന്നു. കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ 12-ന് തുടങ്ങിയ സമ്മർ ആർട്ട് എക്‌സിബിഷനിൽ പ്രദർശിപ്പിക്കുന്ന പനയാൽ ചന്ദ്രപുരത്തെ ധാർമിക് സൂര്യയെന്ന ഏഴുവയസ്സുകാരന്റെ ചിത്രങ്ങളാണ് ആളുകളെ മനസ്സുകൊണ്ട് തെയ്യാട്ടവേദിലെത്തിക്കുന്നത്.


ധാർമിക് സൂര്യ അടക്കമുള്ള 50 കുട്ടികൾ വരച്ച 50 രേഖാചിത്രങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്. പ്രദർശനം ബുധനാഴ്‌ച സമാപിക്കും, ധാർമിക് വരച്ച ചിത്രങ്ങളിൽ കേവലം തെയ്യത്തിനപ്പുറം ചെണ്ടക്കാരും കാണികളും പടിപ്പുരവാതിലും അടക്കമുള്ള തെയ്യം അരങ്ങും നിറഞ്ഞുനിൽക്കുന്നതായി കാണാം.


തെയ്യാട്ടവേദിയിലെ നിമിഷങ്ങളെ മനസ്സിൽ ഒപ്പിയെടുത്താണ് ധാർമിക് ചിത്രങ്ങളാക്കി മാറ്റുന്നത്. കൊച്ചുനാളിൽ തുടങ്ങിയ തെയ്യക്കമ്പമാണ് പനയാൽ സെയ്ന്റ് മേരീസ് സ്‌കൂളിലെ ഒന്നാംക്ലാസുകാരനെ തെയ്യ ചിത്രകാരനാക്കി മാറ്റിയത്.


വരച്ച ചിത്രങ്ങളിൽ കൂടുതലും ഇഷ്‌ടദേവനായ മുത്തപ്പൻ്റെ രൂപങ്ങളാണ്. ഇതിൽ തിരുവപ്പനയും വെള്ളാട്ടവും ആളും ആരവവും ഒക്കെ കാണാം. നാട്ടിൻപുറത്തെ തെയ്യാട്ടവേദിയിലെ ഒട്ടുമിക്ക തെയ്യങ്ങളും ധാർമിക ചിത്രങ്ങളായി പകർന്നുനൽകിയിട്ടുണ്ട്.


പനയാലിലെ വൈ. പ്രദീപ് കുമാറിൻ്റെയും ജിതി കൃഷ്‌ണയുടെ മകനാണ്. മാതാപിതാക്കൾ തന്നെയാണ് ചിത്രവരയിൽ മകന് പ്രചോദനം. വിനോദ് അമ്പലത്തറ നടത്തുന്ന ഐറിസ് ആർട്ട്‌സെൻ്ററിൽ രണ്ടുവർഷമായി ധാർമിക് ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കുന്നുണ്ട്.



SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan