
സർഗാലയയിൽ ആർട്ട് മ്യുസിയം ഒരുങ്ങുന്നു
സർഗാലയ സമ്മർ സ്പ്ലാഷ് 2025ന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാലയിലൂടെ സർഗാലയയിലെ തൂണുകളിൽ നിരവധി കേരള മ്യുറൽ ചിത്രങ്ങൾ ഒരുക്കിയിരിക്കുകയാണ്. സർഗാലയയുടെ ക്യാമ്പസിന്റെ ഓരോ ഭാഗവും കലയിലൂടെയും കരകൗശല മേഖലയുടെയും സന്ദർശകർക്ക് ആസ്വാദനത്തിനായി ഒരുക്കുകയാണ് ലക്‌ഷ്യം. ഓരോ സന്ദർശകനും കേരള മ്യുറൽ ചിത്രകല പരിചയപ്പെടുത്തോടൊപ്പം കേരളത്തിന്റെ സാംസ്കാരിക പൈതൃകം മനസ്സിലാക്കാനും അതിലൂടെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണ് സർഗാലയ മാനേജ്‌മെന്റ് ഇതിലൂടെ നടത്തുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യുറൽ പെയിന്റിങിലെ സീനിയർ ആർട്ടിസ്റ്റുമാരായ പൂർവ്വ വിദ്യാർത്ഥികളും അവസാന വർഷ വിദ്യാർത്ഥികളും ചേർന്നാണ് സർഗാലയയുടെ ഈ സംരംഭത്തിന്റെ വിജയത്തിനായി അണിനിരന്നത്.
ഇരുപത് കലാകാരർ പങ്കെടുത്ത 2025 മെയ് രണ്ടിന് ആരംഭിച്ച പതിനൊന്നു ദിവസത്തെ കേരള മ്യുറൽ ചിത്ര ശിൽപ്പശാലയിലൂടെ കേരളത്തിന്റെ പാരമ്പര്യ കലകളും പൈതൃകങ്ങളും അനാവരണം ചെയ്യുന്ന ഒരു കൂട്ടം മ്യുറൽ ചിത്രങ്ങളിലൂടെ സന്ദർശക വഴികൾ കേരളത്തിന്റെ പൈതൃക പ്രൗഢി ഉണർത്തുന്നതായി. എല്ലാ തൂണുകളിലും ചിത്രങ്ങൾ പൂർത്തിയാവുന്നതോടെ സാങ്കേതിക വിദ്യ സഹായത്തോടെ പൈതൃക ബോധവൽക്കരണം നടത്തുന്ന രീതിയിൽ സംവിധാനങ്ങൾ ഇതോടൊപ്പം സർഗാലയ നടപ്പിലാക്കും. കേരള മ്യൂറൽ പെയിന്റിങ്ങിനു പുറമെ ഇന്ത്യയിലെ വിവിധ ചിത്രകലകളെയും പൈതൃകത്തെയും അനാവരണം ചെയ്യുന്നതിനും തുടർശില്പശാലകൾ ഒരുക്കുവാനും ശ്രമമാരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പൂർത്തിയായ ചിത്രങ്ങളുടെ ഉന്മീലനം 12.05.2025നു വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിക്കും. ചടങ്ങിൽ യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ അധ്യക്ഷത വഹിക്കും. യു.എൽ.സി.സി.എസ് മാനേജിങ് ഡയറക്ടർ ഷാജു.എസ് മുഖ്യ പ്രഭാഷണം നടത്തും. ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യുറൽ പെയിന്റിങ്ങിന്റെ പ്രിൻസിപ്പൽ എം.നളിൻബാബു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group