സർഗാലയയിൽ കലാ മേഖലക്ക് പുതുവസന്തം

സർഗാലയയിൽ കലാ മേഖലക്ക് പുതുവസന്തം
സർഗാലയയിൽ കലാ മേഖലക്ക് പുതുവസന്തം
Share  
2025 May 12, 12:19 PM
samudra

സർഗാലയയിൽ

കലാ മേഖലക്ക്

പുതുവസന്തം


സർഗാലയയിലെ തൂണുകളിൽ നിരവധി കേരള മ്യൂറൽ ചിത്രങ്ങൾ, ചിത്രകലാ ക്യാമ്പുകൾ, അമ്പത്തി നാലു ആർട്ടിസ്റ്റുകളൊരുക്കിയ ചിത്രപ്രദർശനങ്ങൾ, സമ്മർ സ്പ്ലാഷ് 2025  ശ്രദ്ധേയമാവുകയാണ്. ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യുറൽ പെയിന്റിങ്ങിന്റെ സഹകരണത്തോടെ മ്യുറൽ ചിത്രകലാ ശില്പശാലയും കേരള ചിത്രകലാ പരിഷത്തിന്റെ സഹകരണത്തോടെ 70 ചിത്രകാരർ പങ്കെടുത്ത "ചിത്രസാഗരം" ചിത്രകലാ ക്യാമ്പും പ്രദർശനവുമൊക്കെ കലാസ്വാദർക്കും സന്ദർശകർക്കും അവിസ്മരണീയ അനുഭവമായി. കരകൗശലമേഖല കൂടാതെ കലാമേഖലക്കും മുതൽക്കൂട്ടായി മാറുകയാണ് സർഗാലയയുടെ പ്രവർത്തനങ്ങൾ. 

sargalaya1

സമ്മർ സ്പ്ലാഷ് 2025ന്റെ ഭാഗമായി സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്ട്സ് വില്ലേജ് ഇരിങ്ങലും, കേരള ചിത്രകലാ പരിഷത്ത് കോഴിക്കോട് കണ്ണൂർ, വയനാട് എന്നീ ജില്ല കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിച്ച 'ചിത്രസാഗരം' ചിത്ര കലാ ക്യാമ്പ് വർണ്ണ വൈവിധ്യങ്ങൾ കൊണ്ട് വിസ്മയം തീർത്തു. 70 കലാകാരർ ഒന്നിച്ച് അണിനിരന്ന ഈ ക്യാമ്പിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ കലാകാരർ പങ്കെടുത്തു. ആർട്ടിസ്റ്റ് മദനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


sarg-5

സർഗാലയ സീനിയർ ജനറൽ മാനേജർ   ടി.കെ.രാജേഷ് ആർട്ടിസ്റ്റ് മദനന് ക്യാൻവാസ് നൽകി തുടക്കമിട്ട ക്യാമ്പിൽ കേരള ചിത്രകലാപരിഷത്ത് സംസ്ഥാന സെക്രട്ടറി ഷാജി പാമ്പ്ള മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് സി.കെഷിബുരാജ് അദ്ധ്യക്ഷത വഹിച്ചു.


sarg2

സർഗാലയ ജനറൽ മാനേജർ ടി.കെ.രാജേഷ്, ചിത്രകലാപരിഷത്ത് സംസ്ഥാന ജോ: സെക്രട്ടറി വിനോദ് പയ്യന്നൂർ, കണ്ണൂർജില്ലാ പ്രസിഡണ്ട് പ്രമോദ് അടുത്തില, വയനാട് ജില്ലാ ട്രഷറർ റജി.ഇ..ഡി, കോഴിക്കോട് ജില്ലാ സെക്രട്ടറി ഷാജു നെരവത്ത്, ട്രഷറർ സിന്ധു ലവിൻ തുടങ്ങിയവർ സംസാരിച്ചു. സർഗാലയയിൽ പുതുതായി ആരംഭിക്കുന്ന വികസന പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്ന ആർട്ട് ഗാലറിയും യാഥാർഥ്യമായാൽ  സർഗാലയ കലാമേഖലയുടെ പറുദീസയാകും.


sarg

സമ്മർ സ്പ്ലാഷ് 2025 സർഗാലയക്ക് 11.05.2025നു (തിങ്കളാഴ്ച) പ്രവർത്തി ദിനം. സർഗാലയ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കും


mannan-small-advt-

ആശംസകളോടെ ..

panda-food-2
SAMUDRA
MANNAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan