ഷാർജ: ലോക പ്രസിദ്ധ പത്രപ്രവർത്തകയും, ഛായാഗ്രാഹയും. വാഗ്മിയും കൂടാതെ കാനൻ സിനി അംബാസഡറുമായ എലിസ ഐനാക്കോൺ ഷാർജ അന്താരാഷ്ട്ര ഫോട്ടോ പ്രദർശന നഗരിയിലെ ആദ്യ ദിവസത്തെ താരമായി.
വർണ്ണങ്ങൾ കൊണ്ട് കഥ പറയുന്ന, ക്യാമറക്കണ്ണുകൾ സംസാരിക്കുന്ന, ലോകത്തിൻ്റെ വിസ്മയങ്ങളെ ഒരുക്കുടക്കീഴിൽ കൊണ്ടുവരുമ്പോൾ അതിൽ തീർച്ചയായും ലോകത്തിൻ്റെ സ്പന്ദനം നടന്നു കണ്ട് നേരിട്ടറിഞ്ഞവർ തന്നെ ഉണ്ടാകണം എന്നത് ഷാർജ എക്സ്പോഷറിൻ്റെ നടത്തിപ്പ് അധികാരികൾക്ക് നിർബന്ധമുണ്ടായിരുന്നു. ഷാർജ എക്സ്പോ സെൻ്ററിലെ ഫോട്ടോ പ്രദർശന നഗരിയിലെ മെയിൻ വേദിയിൽ എലിസ ഐനാക്കോൺ പൊതുജനങ്ങൾക്കായി പങ്കുവച്ചത് അവരുടെ ലോക യാത്രയിൽ അവർ പകർത്തിയ നിരവധി ചിത്രങ്ങളും കണ്ടറിഞ്ഞ ഭയാനകമായ അനവധി സത്യങ്ങളുമായിരുന്നു.
എലിസ ഇപ്പോൾ റിപ്പോർട്ടിംഗിൽ നിന്ന് മാറിനിന്നു കൊണ്ട് ആഘാതവും സാമൂഹിക ബോധവും പര്യവേക്ഷണം ചെയ്യാൻ ഒരു വിഷ്വൽ ആർട്ടിസ്റ്റ് എന്ന നിലയിൽ അവളുടെ കഴിവുകൾ ഉപയോഗിക്കുകയാണ്. ഛായാഗ്രാഹകയും ഫോട്ടോഗ്രാഫറും എന്ന നിലയിൽ നാഷണൽ ജിയോഗ്രാഫിക്, ന്യൂസ് വീക്ക്, വൈസ്, ബിബിസി എന്നിവയ്‌ക്കായി അവർ ജോലികൾ ചെയ്തിട്ടുണ്ട്. കൂടാതെ അവരുടെ സിനിമകൾ ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സ്വന്തമായ മീഡിയ ഏജൻസിയായ റിഫ്രെയിം ഹൗസ് വഴി വ്യത്യസ്ഥത ആഗ്രഹിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കുമായി അവൾ മൾട്ടിമീഡിയ പ്രോജക്ടുകൾ നൽകുന്നു. എലിസ ഇപ്പോൾ ഒരു എഴുത്തുകാരിയും, സ്പീക്കറും ഗസ്റ്റ് ലക്ചററുമാണ്,
റിപ്പോർട്ടർ,
രവി കൊമ്മേരി,
യുഎഇ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group