ഷാർജ: ലോകത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ 74 ഫോട്ടോഗ്രാഫർമാരുടെ വർണ്ണ മനോഹരമായ ഫോട്ടോ പ്രദർശനം എക്പോഷർ എന്ന പേരിൽ ഷാർജ എക്സ്പോ സെൻ്ററിൽ ആരംഭിച്ചു.
ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിൽ 9 ഫെബ്രവരി 2023 മുതൽ 15 ഫെബ്രവരി 2023 വരെ നടത്തപ്പെടുന്ന അന്താരാഷ്ട്ര ഫോട്ടോ പ്രദർശനത്തിൻ്റെ ഔപചാരികമായ ഉത്ഘാടനം ഷാർജ ഡപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി എക്സ്പോ സെൻ്ററിലെ ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു.
ലോകത്തിൻ്റെ നാനാഭാഗങ്ങളിലൂടെയുള്ള നയന മനോഹരമായ ഒരു സഞ്ചാരം തന്നെയാണ് ഫോട്ടോ പ്രദർശനം പ്രദാനം ചെയ്യുന്നത്. പുരാതന അറബ് സംസ്ക്കാരങ്ങളിൽ തുടങ്ങി ആധുനീക നൂറ്റാണ്ടുകളിലെ ആവാസ വ്യവസ്ഥയിലെ കല്ലും മണ്ണും, പുല്ലും മരങ്ങളും. മനുഷ്യനും മൃഗങ്ങളും, എല്ലാമെല്ലാം കൺമുന്നിൽ മിന്നിത്തിളങ്ങുന്ന അതിമനോഹര കാഴ്ച്ച. കൂടാതെ ഫോട്ടോഗ്രാഫി പ്രേമികൾക്കായി ഫോട്ടോഗ്രാഫി ചർച്ചകൾ, പോർട്ട്‌ഫോളിയോ അവലോകനങ്ങൾ, മത്സരങ്ങൾ, വർക്ക്‌ഷോപ്പുകൾ, ഫോക്കസ് ഗ്രൂപ്പുകൾ എന്നിവയും മറ്റും ഉപയോഗിച്ച്, പുതിയ കഴിവുകൾ പഠിക്കാനും മറ്റ് പ്രൊഫഷണലുകളുമായും താൽപ്പര്യമുള്ളവരുമായും നെറ്റ്‌വർക്ക് ചെയ്യാനും പ്രചോദനം നേടാനും ധാരാളം അവസരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാരും വ്യവസായ വിദഗ്ധരും അവരുടെ അനുഭവങ്ങൾ ഏഴു ദിവസത്തെ ഫോട്ടോ പ്രദർശന ഉത്സവത്തിൽ പൊതുജനങ്ങളുമായി പങ്കിടാൻ എത്തുമെന്ന് അധികൃതർ അറിയിച്ചു. എക്‌സ്‌പോഷർ ഫോട്ടോഗ്രാഫിക് ട്രേഡ് ഷോ ഏറ്റവും പുതിയ ഉപകരണങ്ങൾ കാണാനും ഫോട്ടോഗ്രാഫിയിലെ ചൂടേറിയ കാര്യങ്ങൾ കണ്ടെത്താനുമുള്ള നിങ്ങളുടെ അവസരമാണ്. നിങ്ങൾ ഒരു പുതിയ ക്യാമറയോ സോഫ്‌റ്റ്‌വെയറോ അല്ലെങ്കിൽ പ്രൊഫഷണലിൽ നിന്നുള്ള ചില ഉപദേശങ്ങളോ തേടുകയാണെങ്കിലും, ഈ പ്രദർശനം നിങ്ങളെ സഹായിക്കുന്നു..
റിപ്പോർട്ടർ,
രവി കൊമ്മേരി,
യുഎഇ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group