
അമ്പലപ്പുഴ: നിർമാണം പൂർത്തിയാക്കി നാടിനുസമർപ്പിച്ച അമ്പലപ്പുഴ
കുഞ്ചൻനമ്പ്യാർ സ്‌മാരകത്തിലേക്ക് കാണികളെ വരവേൽക്കുന്നത് മനോഹരമായചുമർ ചിത്രങ്ങൾ. ദന്തഡോക്‌ടർ കൂടിയായ ചിത്രകാരി ഡോ. ഉമാവേണുഗോപാൽ വരച്ച ഓട്ടൻതുള്ളൽ അടക്കമുള്ള നാല്പതുചിത്രങ്ങളുടെ പ്രദർശനമാണ് കുഞ്ചൻദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്നത്.
കാൻവാസ് ഓഫ് ഡ്രീംസ് എന്നാണ് പ്രദർശനത്തിനു നൽകിയിരിക്കുന്ന പേര്, 27 വർഷമായി ദന്തഡോക്‌ടറായിസേവനംചെയ്യുന്ന ഉമ കലയോടുള്ള ഇഷ്ടംകൊണ്ടാണ് ചിത്രകാരിയായത്. സതീഷ് വാഴവേലിൽ, സുനിൽ വാക എന്നിവരുടെ ശിക്ഷണത്തിൽ പത്തുകൊല്ലമായി ചുമർ ചിത്രരചന പഠിച്ചു.
അമ്പലപ്പുഴ ക്ഷേത്രത്തിൽ സമർപ്പിച്ച കാളിയമർദനം, ഗുരുവായൂരപ്പൻ എന്നീ ചിത്രങ്ങൾ നാടകശാലയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭഗവാൻ ശ്രീകൃഷ്‌ണൻറെ പലഭാവത്തിലുള്ള ചിത്രങ്ങൾ, കൂടാതെ, അനന്തശയനം, ഗണപതി, സരസ്വതി, മഹാലക്ഷ്മി, ശിവൻ, ഹനുമാൻ, യേശുക്രിസ്‌തു കന്യാമറിയം, മദർ തെരേസ, കഥകളി, തെയ്യം എന്നിവയെല്ലാം ചിത്രരചനയ്ക്കു വിഷയമായി. വസ്ത്രങ്ങളിലും ക്ലോക്ക്, ഫ്ളവർവേസ് എന്നിവയിലും ചെയ്യാറുണ്ട്.
ആദ്യമായാണ് ചിത്രങ്ങൾ പ്രദർശനത്തിനൊരുക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ശ്വാസകോശരോഗവിഭാഗം പ്രൊഫസറായ അമ്പലപ്പുഴ പടിഞ്ഞാറെനട സൗഗന്ധികത്തിൽ ഡോ. പി. വേണുഗോപാലിൻ്റെ ഭാര്യയാണ്. പ്രദർശനം ബുധനാഴ്‌ച വൈകുന്നേരം സമാപിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group