ട്രക്ക് വാല'യുടെ കല, നായാടും ചരക്കുകൾ

ട്രക്ക് വാല'യുടെ കല, നായാടും ചരക്കുകൾ
ട്രക്ക് വാല'യുടെ കല, നായാടും ചരക്കുകൾ
Share  
2025 Apr 16, 09:45 AM
mgs3

കൊച്ചി : വലിയ കാൻവാസിൽ ടർപായ കൊണ്ട് മൂടിയ വലിയ ട്രക്കിൽ ധാന്യമാണ്. ചുറ്റുമുള്ള ഇരുട്ടിൽ ചെറുതായി അകലെ പാർലമെൻ്റ് കാണാം. സോവൻകുമാറിൻ്റെ പെയിൻ്റിങ്ങുകളിൽ ഇങ്ങനെ വർത്തമാനകാലം നമ്മോട് സംസാരിക്കും. ദർബാർ ഹാൾ ഗാലറിയിലെ പ്രദർശനം ഇതുകൊണ്ടാണ് വ്യത്യസ്‌തമാകുന്നത്. രാജ്യത്ത് കോളിളക്കമുണ്ടാക്കിയ കർഷക സമരത്തിന്റെ ചൂട് മാത്രമല്ല, നഗരവത്കരണത്തിലെ കോൺക്രീറ്റ് കാടുകളും പല സിദ്ധാന്തങ്ങളുടെ പുസ്‌തക അലമാരകളുമെല്ലാം ട്രക്കുകളിൽ കാണാം. "ചിലർ എന്നെ 'ട്രക് വാല' എന്നാണ് വിളിക്കുന്നത്. ഇന്നത്തെ വിഷയങ്ങൾ എന്റെ ചിത്രങ്ങളിൽ പ്രതിഫലിക്കാറുണ്ട്. ഉറങ്ങുന്നവരായിട്ടെന്തു കാര്യം..." കാൻവാസിൽ കേന്ദ്ര ലളിതകലാ അക്കാദമി റീജണൽ സെക്രട്ടറിയായ എം. സോവൻകുമാർ പറയുന്നു. ഏപ്രിൽ 20 വരെ തുടരുന്ന പ്രദർശനം കലാകാരൻ എങ്ങനെ സാമൂഹിക പ്രശ്‌നങ്ങളെ നോക്കിക്കാണുന്നു എന്നതിൻ്റെ സാക്ഷ്യമാണ്. 'നായാടുന്ന ചരക്കുകൾ' എന്നു പേരിട്ട പ്രദർശനത്തിൽ കർഷകസമരവും നഗരവത്കരണവും കോൺക്രീറ്റ് കാടാവുന്ന നഗരവും എല്ലാം കാൻവാസിലുണ്ട്. ചിത്രകാരൻ അക്കിത്തം നാരായണനാണ് പ്രദർശനം ഉദ്ഘാടനം ചെയ്‌തത്. കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി പീരോത്ത്, ടി. കലാധരൻ, എം. രാമചന്ദ്രൻ, കെ.എൻ. ഷാജി എന്നിവർ പങ്കെടുത്തു.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan