തലശ്ശേരി :തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന ഇതര ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ,രാമായണ കഥയിലെ ഇതിഹാസ കഥാപാത്രങ്ങളെ കെട്ടിയാടുന്ന അണ്ടല്ലൂർ കാവിൽ, തിറയുത്സവം നടക്കാത്ത വേളയിലും ഇനി തെയ്യങ്ങൾ ഉറഞ്ഞാടുന്നത് കാണാനാവും.. തെയ്യപ്പറമ്പിൻ്റെ ആരവങ്ങളും, നാടാകെ മെയ്യോട് മെയ് ചേരുന്ന മെയ്യാൽ കൂടലും കാണാം.
പുരാതനമായ അണ്ടലൂർ മേലേ കാവിലെ ഊട്ടുപുര ച്ചുമരിൽ, ധർമ്മടം ദീപ് നിവാസികളുടെ ഇഷ്ട ദൈവങ്ങളുടെ ജീവൻ തുടിക്കുന്ന വർണ്ണചിത്രങ്ങൾ ഇനി നിറഞ്ഞാടും. പ്രശസ്ത ചിത്രകാരനായ ബി ടി.കെ.അശോകാണ് ദേശത്തിൻ്റെ ആരാധനാ മൂർത്തികളുടെ ചലനാത്മക ഭാവങ്ങളുള്ള തെയ്യരൂപങ്ങൾ ചുമരുകളിൽ കറുപ്പും, ചുവപ്പും, വിശ്വാസികളുടെ ആത്മഹർഷങ്ങളും, നാടിൻ്റെ ആഹ്ളാദാരവങ്ങളുമെല്ലാം ചുമരുകളിൽ ആമന്ത്രണം ചെയ്യുകയാണ് ഈ കലാകാരൻ.
ഉത്സവനാളുകളിൽ പ്രത്യക്ഷപ്പെടാറുള്ള ദൈവത്താറീശ്വരൻ, അങ്കക്കാരൻ, ബപ്പൂരൻ വെളുപ്പും കലർന്ന നിറങ്ങളിൽ ആ വാഹിച്ചത്. തെയ്യക്കാലത്തിൻ്റെ ആത്മീയതയും, ദൈവങ്ങളുടെ മുഖത്തെഴുത്തും, ആടയാഭരണങ്ങൾ ചാർത്തി അനുഗ്രഹം ചൊരിയുന്ന ആകാരങ്ങളും, പൂർത്തിയാക്കിയത് അഞ്ച് രാപകലുകളിലാണ്. ചുറ്റിലും തിങ്ങി നിറയുന്ന ഭക്തരുടെ നിറ സാന്നിദ്ധ്യവും, പ്രഭ ചൊരിയുന്ന തൂക്ക് വിളക്കുകളും, തിമർത്ത് പെയ്യുന്ന ചെണ്ടമേളങ്ങളും, ഒരുമയുടെ മെയ്യാൽ കൂടലുമെല്ലാം പശ്ചാത്തലത്തിൽ ആലേഖനം ചെയ്യപ്പെടുമെന്ന് അശോക് പറഞ്ഞു.
15 അടിയോളം ഉയരവും 10 അടി വിസ്താരത്തിലുമാണ് അക്രലിക് മാധ്യമത്തിൽ പ്ലാസ്റ്റിക് കോട്ടിംഗ് കലർത്തിയുള്ള രചന' കാലങ്ങളോളം ഈ രചന നിലനിൽക്കുമെന്നും, ഉത്സവം തുടങ്ങുന്ന ഫിബ്രവരി 14 ന് മുമ്പ് തന്നെ അനുഷ്ഠാനകലയുടെ രാഗതാളലയങ്ങൾ ആവാഹിച്ച ചിത്രപരമ്പര അനാച്ഛാദനം ചെയ്യപ്പെടുമെന്നും അശോക് പറഞ്ഞു. എണ്ണയുടെ അംശമുള്ളതിനാൽ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാനും കഴിയും.അശോകിന് സഹായിയായി ചിത്രകാരൻ ദിനേശും ഒപ്പമുണ്ട്.നിലവിലുള്ള
തെയ്യങ്ങളുടെ മ്യൂസിയത്തോടൊപ്പം, ഈ ചുമർചിത്ര പരമ്പര കൂടി മിഴി തുറക്കുന്നതോടെ, വര വിളിയുടെ നിത്യസാന്നിദ്ധ്യം സന്ദർശകർക്ക് അനുഭവവേദ്യമാകും.
ചിത്രവിവരണം: ബി.ടി.കെ.അശോക് ഇഷ്ടദൈവങ്ങളുടെ ഛായാചിത്രരചനയിൽ
Video Courtesy : Temple Tube
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group