മാഹി: മയ്യഴിക്ക് മഹോത്സവരാവ് സമ്മാനിച്ചുകൊണ്ട്
പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 18ാം വാർഷികാഘോഷമായ
ഫെസ്റ്റീവ് 2023 ഫിബ്രവരി 4 ന് വൈകുന്നേരം 5 മണിക്ക്
പള്ളൂർ വി.എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെസ്റ്റിവ് 2023 ൻ്റെ ഉദ്ഘാടനം കെ മുരളീധരൻ എം.പി നിർവ്വഹിക്കും.
പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് അദ്ധ്യക്ഷത വഹിക്കും.
മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ മുഖ്യ ഭാഷണം നടത്തും. ബിഗ് ബോസ് താരം ഡോ.രജിത് കുമാർ, സിനിമാ താരം അരിസ്റ്റോ സുരേഷ്
സിനിമ പിന്നണി ഗായിക ലക്ഷ്മി ജയൻ, ഫ്ലവേർസ് ടോപ് സിങ്ങർ ഫെയിം മിയ കുട്ടി, കൗഷിക്, നാടൻ പാട്ടിന്റെ രാജകുമാരി രേഖ കൊടുങ്ങല്ലൂർ, ചിരിയുടെ വെടിക്കെട്ടുമായി മഴവിൽ മനോരമ ബംബർ ചിരി താരങ്ങൾ അശ്വിനും അമ്മയും ഒപ്പം നൃത്ത വിസ്മയവുമായി സ്‌ട്രെയിഞ്ചേസ് ഡാൻസ് ക്രൂ ചേർന്ന് ഒരുക്കുന്ന ഡ്രീം നൈറ്റ് അരങ്ങേറുമെന്ന് സംഘാടക സമിതി ചെയർമാൻ സത്യൻ കേളോത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അത്യാധുനിക ശബ്ദ വെളിച്ച സംവിധാനങ്ങളോടെ ഒരുക്കുന്ന ഫെസ്റ്റീവ് വേദിയിലേക്ക് ഏവർക്കും സ്വാഗതം. 8000 ത്തോളം പേർക്ക് ഇരിപ്പിടം സജ്ജമാക്കിയ വേദിയിൽ പ്രവേശം തികച്ചും സൗജന്യമാണ്.
മയ്യഴി മേളം സ്കൂൾ കലോത്സവത്തിലെ വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പ്, കലാതിലകം പുരസ്ക്കാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ച്ചെയ്യുo. അദ്ധ്യാപക അവാർഡ് ജേതാക്കളായ എ.സി.എച്ച് അഷറഫ് മാസ്റ്റർ, കെ.അജിത്ത് മാസ്റ്റർ എന്നിവരെ ആദരിക്കു.
വാർത്ത സമ്മേളനത്തിൽ
ഉത്തമൻ തിട്ടയിൽ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, സന്ദീപ്.കെ.വി, ശിവൻ തിരുവങ്ങാടൻ, പി.കെ.ശ്രീധരൻ മാസ്റ്റർ, സദേഷ്.ടി പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group