മനസ്സും ചിന്തകളും... പെയിൻ്റിങ്ങിലൂടെ പ്രൊഫ. മനോജ് വൈലൂർ

മനസ്സും ചിന്തകളും... പെയിൻ്റിങ്ങിലൂടെ പ്രൊഫ.  മനോജ് വൈലൂർ
മനസ്സും ചിന്തകളും... പെയിൻ്റിങ്ങിലൂടെ പ്രൊഫ. മനോജ് വൈലൂർ
Share  
2025 Apr 06, 10:59 AM
book

കോട്ടയം: നമ്മുടെ മനസ്സും ചിന്തകളും വർണനാതീതമായ രീതിയിൽ അർഥവത്തായി അതിമനോഹരമായ പെയിൻറിങ്ങിലൂടെ കാട്ടിത്തരും എറണാകുളം ഇടപ്പള്ളി സുരഭിയിൽ പ്രൊഫ: മനോജ് വൈലൂർ, മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ പ്രിൻസിപ്പലാണിദ്ദേഹം. 1994 മുതൽ 2024 വരെ ചെയ്‌ത മനോജിൻ്റെ തിരഞ്ഞെടുത്ത 35 സൃഷ്‌ടികൾ കോട്ടയം ലോഗോസ് ജങ്ഷനിലെ കേരള ലളിതകലാ അക്കാദമിയിൽ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.


മനോജിന്റെ ചിത്രങ്ങളോരോന്നും വ്യത്യസ്‌ത പുലർത്തുന്നുണ്ട്. യാത്രയ്ക്കിടയിലും പുസ്‌തകവായനയ്ക്കിടെയും മനസ്സിൽ സ്പ‌ർശിക്കുന്ന ഒരോ ചെറിയ കാര്യവും ഇദ്ദേഹം ക്യാൻവാസിൽ പകർത്താറുണ്ട്. അക്രിലിക് പെയിന്റിങ്ങിലൂടെ അതൊരു മനോഹര പ്രകൃതിദൃശ്യമാവാം. രക്ഷപ്പെടുത്തലാവാം, പ്രതീക്ഷകളാവാം, ഒറ്റപ്പെടലുകളാവാം, നഷ്ട‌ങ്ങളാവാം...


കോളേജിൽ വിദ്യാർഥികളെ പഠിപ്പിക്കുന്നതുൾപ്പെടെയുള്ള ജോലിത്തിരക്കുകൾ കഴിഞ്ഞ് വീട്ടിലെത്തുന്ന സമയത്താണ് ഇദ്ദേഹം വരയ്ക്കാൻ സമയം കണ്ടെത്താറുള്ളത്. ഭാര്യ ദീപ്‌തി വാസുവും ചിത്രകാരിയാണ്. ദീപ്തിയും ചിത്രപ്രദർശനങ്ങൾ നടത്താറുണ്ട്. ഇവരുടെ ഏകമകൾ ബിഎ ഇംഗ്ളീഷ് സാഹിത്യം കഴിഞ്ഞ മയൂഖയ്ക്കും ചിത്രകലാവാസനയുണ്ട്. സൗജന്യമായി നടക്കുന്ന പ്രദർശനം 12-നാണ് സമാപിക്കുന്നത്. പൊതുജനങ്ങൾക്ക് രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെ കാണാനെത്താം.



MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
MEENA
MEENA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI