ഡോ .നിശാന്ത് തോപ്പിൽ പുരസ്‌ക്കാര നിറവിൽ !

ഡോ .നിശാന്ത് തോപ്പിൽ പുരസ്‌ക്കാര നിറവിൽ !
ഡോ .നിശാന്ത് തോപ്പിൽ പുരസ്‌ക്കാര നിറവിൽ !
Share  
2022 Oct 05, 07:06 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുവനന്തപുരം :വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാൻ ഡോ .നിശാന്ത് തോപ്പിലിന് ഡൽഹി ഭാരത് സേവക് സാമാജിൻറെ അംഗീകാരവും ആദരവും .

ദേശീയവും അന്തർദ്ദേശീയവുമായ വ്യത്യസ്ഥതലങ്ങളിൽ വാസ്‌തു ശാസ്‌ത്രത്തെ ജനഹൃദയങ്ങളിൽ സന്നിവേശിപ്പിച്ചുകൊണ്ട് പ്രചരിപ്പിക്കുകയും മാനവരാശിയെ അഭിവൃദ്ധിയിലേയ്‌ക്ക് കൈപിടിച്ചുയർത്താനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബൃഹത് സ്ഥാപനമാണ് വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി .

ഭാരത് സർക്കാരിൻറെ ദേശീയ തൊഴിൽ വിദ്യാകേന്ദ്രത്തിൻറെ അംഗീകാരത്തോടുകൂടി കേരളത്തിൽ ആദ്യമായി വാസ്‌തുശാസ്‌ത്ര ഡിപ്ളോമ കോഴ്‌സിന് തുടക്കം കുറിച്ചതും വാസ്‌തുഭാരതിയിലൂടെ .

വാസ്‌തുശാസ്‌ത്രത്തിലെ വിവിധ ശാഖകൾ ,ഭാരതസംസ്‌കാരം ,ഭാരതീയ തത്വജ്ഞാനം ,കല തുടങ്ങിയ വിവിധ മേഖലകളിൽ വിജ്ഞാനം പകരുക എന്നതിന് പുറമെ വാസ്‌തുശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും കൂടി മുൻനിർത്തിയാണ് വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി പ്രവർത്തിച്ചു വരുന്നത് .1985 ൽ കോഴിക്കോട് ജില്ല ആസ്ഥാനമാക്കി ശുഭാരംഭം കുറിച്ച വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി യുടെ ആസ്ഥാനം ഇപ്പോൾ തൃശ്ശൂർ ആണ്.


'വാസ്‌തുഭാരതി വേദിക് വേദിക് റിസർച്ച് അക്കാദമിയുടെ ഉപദേഷ്‌ടാവും പ്രിൻസിപ്പലുമായി പ്രവർത്തിക്കുന്നത് ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു കൺസൾറ്റണ്ടും വാസ്തു ആചാര്യ പദവിയിലിരിക്കുകയും ചെയ്യുന്ന മലയാളി, കോഴിക്കോട്ടുകാരൻ ഡോ ഡോ .നിശാന്ത് തോപ്പിൽ (M .Phil ,Ph .D ) .ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിംഗ് രാജ്യാന്തരപരിശീലനും കൂടിയാണ് ഡോ ,നിശാന്ത് തോപ്പിൽ .


രാജകുടുംബത്തിൻറെ വക പട്ടും വളയും

വാസ്‌തു ചക്രവർത്തി പുരസ്‌ക്കാരവും !


ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD ക്ക് തിരുവിതാംകൂർ രാജകുടുംബത്തിൻറെ വക പട്ടും വളയും വാസ്‌തു ചക്രവർത്തി പുരസ്‌ക്കാരവും .

തിരുവിതാംകൂറിൻറെ ഇതിഹാസവും ചരിത്രപുരുഷനുമായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുസ്‌മരണദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷമിഭായി തമ്പുരാട്ടി ഡോ .നിശാന്തിനെ പട്ടും വളയും നൽകി ആദരിച്ചു .

എൻ .വിജയകുമാർ ഐ പി എസ്സ് വാസ്‌തുചക്രവർത്തി കീർത്തിപത്രം സമർപ്പിക്കുകയുമുണ്ടായി .


പരമ്പരാഗത വാസ്തുശാസ്ത്രവിഷയവുമായി ബന്ധപ്പട്ട മികച്ച സേവനത്തിനാണ് അദ്ദേഹത്തെ ആദരിച്ചത് .


തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന പ്രത്യേകചടങ്ങിൽ 'വാസ്‌തുകുലപതി ' അവാർഡ് നൽകി അദ്ദേഹത്തെ ഈ അടുത്ത ദിവസം ആദരിക്കിക്കുകയുണ്ടായി .

 ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ കെ കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടത്തിയ ചടങ്ങിൽ ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും കവിയുമായ കൊല്ലം തുളസിയാണ് ചടങ്ങിൽ വാസ്‌തുകുലപതി അവാർഡ് ഡോ .നിശാന്തിന്‌ സമർപ്പിച്ച് ആദരിച്ചത് .


തിരുവനന്തപുരം ശ്രീപദ്‌മനാഭ ഹിന്ദുധർമ്മസഭയുടെ വാസ്‌തുരത്ന പുരസ്‌കാരം മുൻകേന്ദ്രമന്ത്രി ഒ.രാജഗോപാലൻ നേരത്തെ ഡോ .നിഷാന്ത്‌ തോപ്പിലിന് നൽകുകയുമുണ്ടയി .


കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇക്കണോമിക്സ് ബിരുദധാരിയായ നിശാന്ത് തോപ്പിൽ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ തന്നെ വാസ്‌തുശാസ്‌ത്രവുമായി അടുപ്പം തുടങ്ങി .

1999 ൽ അദ്ദേഹത്തിന്റെ ആദ്യ ഗുരു വേലായുധൻ നമ്പൂതിരിപ്പാട് .കേരളത്തിലെ പരമ്പരാഗത വാസ്‌തുവിൽ അഥവാ തച്ചുശാത്രത്തിൽ അദ്ദേഹം ഹരിശ്രീ കുറിക്കുന്നതങ്ങിനെ .

2005 ൽ ഫെങ്‌ഷുയിയിൽ പരിശീലനം പൂർത്തിയാക്കിഫെങ്ങ്ഷുയി മാസ്റ്റർ ആയി .

2006 ൽ ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷനിൽ നിന്നും വാസ്‌തുവിശാരദ് കോഴ്‌സ് പൂർത്തിയാക്കി.

 2008 ൽ ആറന്മുള വാസ്തുഗുരുകുലത്തിൽനിന്നും വാസ്‌തുവിദ്യയിലും വാസ്‌തുവിലും ഡിപ്ലോമ നേടി .

1999 ൽ ഡോ .സഹസ്രബുഡെയുടെ മാർഗ്ഗ നിർദ്ദേശത്തിൽ ' പ്രതിവിധി വാസ്‌തുവിൽ ' വിദഗ്ദ്ധനായി .

 ശ്രീശ്രീരവിശങ്കർജിയുടെ അനുഗ്രഹാശിസ്സുകളോടെ 2010 ൽ ആർട് ഓഫ് ലിവിംഗ് ഇന്റർനേഷണൽ ഫൗണ്ടേഷനിൽ നിന്നും ' വാസ്‌തുശാസ്ത്രി ' പദവിയിലെത്തി . 

ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സൊരാഷ്ട്രിയൻ കോളേജ് 2012 ൽ അദ്ദേഹത്തിൻറെ

'കേരള വാസ്‌തുശാസ്‌ത്ര' ( തച്ചുശാസ്ത്ര ) എന്നപ്രബന്ധത്തിന് മാസ്റ്റർ ഓഫ് ഫിലോസഫി നൽകി ആദരിച്ചു.

 പണ്ഡിതനും ഉപദേശകനും അധ്യാപകനും എന്ന നിലയിൽ ഇപ്പോഴും നിശാന്ത് തോപ്പിൽ എന്ന വിഖ്യാതനായ വാസ്തു കൺസൽട്ടൻറ് വാസ്‌തു ശാസ്‌ത്രത്തിന്റെ സാധ്യതകളെക്കുറിച്ചും അത് മനുഷ്യരാശിയുടെ ക്ഷേമത്തിനായി എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നുമുള്ള ഗവേഷണത്തിലാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് .

വാസ്‌തു ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഡോ .നിശാന്ത് തോപ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തിയ സൗജന്യ വാസ്‌തു ശാസ്ത്ര സെമിനാറുകളും ,ബോധവൽക്കരണ പരിപാടികൾക്കുമൊപ്പം സൗജന്യ വാസ്‌തു പഠനപരിശീലനപദ്ധതികളിലൂടെ ജാതിമതഭേധമില്ലാതെ സമൂഹത്തിൻറെ വിവിധ തുറയിലുള്ള പതിനായിരങ്ങൾക്ക് ഇതിനകം വാസ്‌തുശാസ്‌ത്രത്തെക്കുറിച്ചുള്ള അവബോധം നേടാനായിട്ടുമുണ്ട് .

കേന്ദ്രഗവർമ്മെണ്ടിൻറെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നേഷണൽ കൗൺസിൽ ഫോർ ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമിൻറെ ഭാഗമായി കേരളത്തിലെ പ്രമുഖ ജില്ലകളിലെല്ലാം വേദിക് വാസ്‌തു ശാസ്ത്ര പരിശീലന ശിൽപ്പശാലകളും ഡോ . നിശാന്ത് തോപ്പിലിന്റെ നിയന്ത്രണത്തിൽ നടന്നുകൊണ്ടിരിക്കുന്നു .

ഒരുവർഷത്തെ ഈ ഓൺലൈൻ വേദിക് വാസ്‌തു ശാസ്ത്ര ഡിപ്ളോമ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫൈഡ് വാസ്‌തു കൺസൾട്ടന്റായി പ്രവർത്തിക്കാവുന്നതാണെന്ന് വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമി വ്യക്തമാക്കുന്നു .

N A C T E T അംഗീകാരമുള്ള സർട്ടിഫിക്കറ്റ്‌ ലഭിക്കുന്ന ഈ ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ് .

ഇതിനോടകം ധാരാളംപേർ അക്കാദമിയിൽനിന്നും വാസ്‌തുശാസ്ത്രപഠനം പൂർത്തിയാക്കുകയും അക്കാദമിയുടെ വാസ്തുശാസ്ത്രപഠനകോഴ്‌സിന്റെ പരീക്ഷ എഴുതുകയും കേന്ദ്രസർക്കാറിന്റെ അംഗീകൃത ( നേഷണൽ കൗൺസിൽ ഫോർ ടെക്‌നോളജി ആൻഡ് ട്രൈനിങ് ) NACTET സർട്ടിഫിക്കറ്റ് കരസ്ഥമാക്കി വാസ്തുകൺസട്ടൻസി തൊഴിലാക്കി വരുന്നുമുണ്ട്.

ധ്യാനം , യോഗ ,ജ്യോതിശാസ്ത്രം ,പൂജ തുടങ്ങിയ വാസ്‌തുശാസ്‌ത്ര അനുബന്ധപരിശീലനങ്ങളുമുൾക്കൊള്ളുന്ന ഈ പാഠ്യപദ്ധതിയിൽ മാർത്താണ്ഡം ,അപരാജിത ,പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പ്രാചീന വാസ്തുശാസ്ത്രഗ്രന്ഥങ്ങളെ അടിസ്ഥാനമായിരിക്കും പഠനപദ്ധതി നടപ്പിലാക്കുക.


N A C T E T അംഗീകാരമുള്ള സർട്ടിഫിക്കറ്റ്‌ ലഭിക്കുന്ന ഈ ഒരു വർഷ ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടുപാസായവർക്ക് അപേക്ഷിക്കാം .

നാം അധിവസിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള ഒട്ടുമുക്കാൽ ഗ്രഹങ്ങളെയും നിയന്ത്രിക്കുന്നതും സൂര്യൻ തന്നെ , സൂര്യൻറെ പ്രകാശകിരണങ്ങൾക്ക് മറവില്ലാത്ത ഭൂമിയിൽ വേണം ഗൃഹ നിർമ്മാണം നടത്തേണ്ടതെന്ന് ഡോ .നിഷാന്ത് തോപ്പിൽ പറയുന്നു . ഉദിച്ചുയരുന്ന സൂര്യൻറെ പ്രഭാതകിരണങ്ങൾ എവിടെ ലഭിക്കുന്നുവോ അവിടങ്ങളിൽ വീട് വെക്കാൻ ഉത്തമം .ഉദയസൂര്യൻറെ ദർശനം പോലെതന്നെ നക്ഷത്രങ്ങളുടെ അസ്‌തമയദർശനം ലഭിക്കുന്ന ഇടങ്ങളും അനുയോജ്യമാണത്രെ .

ക്രമാതീതമായ ജനസംഖ്യാ വർദ്ധനവും ഭൂമിയുടെ ദൗർല്ലഭ്യവും ഹേതുവായി ഈ കാലഘട്ടത്തിൽ ശാസ്ത്രാനുസരണേനായുള്ള ഗൃഹനിർമ്മിതിക്കാനുയോജ്യമായ ഭൂമി തിരഞ്ഞെടുക്കുക പ്രയാസമുള്ള കാര്യമാണ് .

പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ .ഇത്തരം ഘട്ടത്തിലാണ് വിദഗ്‌ധനായ ഒരു വാസ്‌തു കൺസൾട്ടന്റിൻറെ ഉപദേശവും സഹായവും ആവശ്യമായി വരുന്നത് .

ലഭ്യമായ ഭൂമി ഏതുതരത്തിലുള്ളതായാലും നിർദ്ധിഷ്ട ഭൂമിയിൽ കൃത്യമായ ദീർഘചതുരാകാരത്തോടുകൂടിയ ഒരു വാസ്തുപദം തയ്യാറാക്കി ആ പദക്രമീകരണത്തിൽ കോമ്പൗണ്ട് വാൾ നിർമ്മിച്ച് ഈ മതിൽക്കെട്ടിനുള്ളിൽ കിഴക്ക് വടക്ക് ദിശയിൽ ചെറിയ ചെരിവ് കൊടുത്തുകൊണ്ട്‌ മണ്ണിട്ട് നികത്തി പ്രതികൂല ഊർജ്ജസ്വഭാവമുള്ള ഭൂമിയെ അനുകൂലസ്വഭാവത്തിലുള്ള ഭൂമിയാക്കിമാറ്റാൻ വിദഗ്ദ്ധനായ ഒരു വാസ്തുകൺസൾട്ടന്റിന്റെ സഹായം തേടാവുന്നതാണെന്ന് അഭിമുഖത്തിൽ ഡോ.നിശാന്ത് പറയുകയുണ്ടായി


 നിലവിലുള്ള വീട് പൊളിച്ചു മാറ്റാതെ വാസ്തുദോഷം പരിഹരിക്കാനും ചെലവുകുറഞ്ഞ വഴികളേറെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു . കൂടുതലറിയാനും പരിഹാരമാർഗ്ഗങ്ങൾക്കുമായി വാസ്‌തുശാസ്ത്ര വിദഗ്ദ്ധന്റെ സേവനം ആവശ്യമുള്ളവർക്ക് വാസ്‌തുഭാരതിയുടെ സഹായം ആർക്കും തേടാവുന്നതാണ് -ഫോൺ 9744830888 ,8075262009

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group
Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25