ഓഫീസ് വാസ്‌തു :സമൃദ്ധിയുടെ കവാടം

ഓഫീസ് വാസ്‌തു :സമൃദ്ധിയുടെ കവാടം
ഓഫീസ് വാസ്‌തു :സമൃദ്ധിയുടെ കവാടം
Share  
2022 Oct 17, 03:38 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD

(സയന്റിഫിക്‌ വാസ്‌തു കൺസൽട്ടൻറ് )




ഓഫിസിൽ നിന്നും ജോലിസ്ഥലത്തുനിന്നും സമൃദ്ധി കൈവരിക്കാനുള്ള 

25 വാസ്‌തു ശാസ്ത്ര നിർദ്ദേശങ്ങൾ പൊതുജന നന്മക്കായി പങ്കുവെക്കുന്നു .

ചില വാസ്തുശാസ്ത്ര നിയമങ്ങൾ ശരിയാംവിധം പാലിച്ചാൽ നിങ്ങളുടെ സങ്കൽപ്പത്തിനുമപ്പുറം കരിയറും ബിസിനസ്സും റോക്കറ്റുപോലെ ഉയരങ്ങളിലേക്ക് കുതിക്കും .

1 -കരിയറിന്റെ ദിശ വടക്ക് കിഴക്കാണ് .വടക്ക് ദിശ കൂടുതൽ തുറന്നിരിക്കുന്നത് ധനത്തിന്റെ ആഗമ നത്തിനും തൊഴിൽ മുന്നേറ്റത്തിനും നിങ്ങളെ സഹായിക്കും .


2 -നിങ്ങളിരിക്കുന്ന സ്ഥലത്തെ സീലിംഗിലേക്ക് നോക്കുക . നിങ്ങൾ ബീമുകൾക്കിടയിലാണോ ഇരിക്കുന്നത് ?

ബീമുകളിൽ കൂടുതലും ഇരുമ്പിൻറെ സാന്നിധ്യം ഏറെയുണ്ട്‌ .ഭൂമിക്ക് ഗുരുത്വാകർഷണമുണ്ട് .അതിനാൽ ബീമുകൾക്ക് താഴെയിരുന്നാൽനിങ്ങളുടെ ഊർജ്ജപ്രവാഹക്രമം തെറ്റുന്നു .

 കാരണം തലക്ക് മുകളിലുള്ള ബീമും ഭൂമിയുമായി നേർരേഖയിൽ ഒരു ഊർജ്ജപ്രവാഹമണ്ഡലം സംജാതമാകുന്നു .നിങ്ങൾ അവക്കിടയിൽ ഇരുന്നാൽ നിങ്ങളുടെ ശരീരം ഊർജ്ജമണ്ഡലത്തിൽ പെട്ടുപോകുന്നു. ഇത് നിങ്ങൾക്ക് അസ്വാസ്ഥ്യങ്ങളും പിരിമുറുക്കങ്ങളും കൂടുവാൻകാരണമായേക്കും.

അതിനാൽ ബീമുകൾക്ക് കീഴെ ഇരിക്കുന്നത് നല്ലതല്ല .ഒഴിവാക്കുക .

3 - ഓഫീസിൽ നിങ്ങളിരിക്കുന്ന കസേരയുടെ പുറകിൽ ഒഴിഞ്ഞാണ് ഇരിക്കുന്നുവെങ്കിൽ തൊഴിൽപരമായ പ്രശ്നങ്ങൾക്കും ഈഗോ കോൺഫ്ലിക്റ്റുകൾക്കും സാധ്യതയേറെ .പുറകിൽ ചുമർ വരുന്ന രീതിയിൽ ഇരിക്കുക.ഇത് പ്രകൃതിയാലുള്ള നല്ല പിന്തുണയാണ് സൂചിപ്പിക്കുന്നത് .ഇരിക്കുന്നതിന് പുറകിൽ ജനാലയുണ്ടെങ്കിൽ തുറന്നിടരുത് .ആയതിനാൽ നിങ്ങൾക്ക് പുറകിൽ ചുമരോ മറ്റ് കട്ടിയുള്ള പ്രതലങ്ങളോ ഉണ്ടെന്ന്‌ ഉറപ്പുവരുത്തുന്നത് ഗുണം ചെയ്യും .

4 -നമ്മളുടെ വ്യക്തിപരമായ വാസ്‌തു വളരെ പ്രധാനപ്പെട്ടതാണ് .നിങ്ങളുടെ ശരീരഭാരം അതിലൊന്നാണ് .വളരെ അനായാസമായിത്തന്നെ ഓഫീസിൽ ഇരിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണ്.

5 -പ്രവേശനകവാടം ഏത് ദിശയിലൂടെയായാലും അതിന്റെ എതിർ ദിശയിലേക്ക് അഭിമുഖമായി ഇരിക്കരുത് .അതായത് വാതിലിന്‌ നേരെ പുറംതിരിഞ്ഞിരിക്കുന്നത് നിങ്ങളുടെ ഊർജ്ജം കുറയുവാനിടയാകും.

6 -കൃത്യമായ വാസ്‌തു ദീർഘചതുരം ,അഥവാ സമചതുരാകൃതിയിലുള്ളതാണ് ഉത്തമം ,അതിൽ വാസ്തു മണ്ഡലത്തിലെ സകല ദേവതകളും ഉൾപ്പെടുന്നു .ഓഫീസ് ഡിസൈൻ ചെയ്യുമ്പോൾ വൃത്താകാരത്തിലുള്ളതും L ഷേപ്പിലുള്ളതുമായ മുറികൾ ഒഴിവാക്കുക .

7 -ഫർണ്ണിച്ചറുകൾ നമ്മുടെ ഊർജ്ജപ്രവാഹത്തെ വളരെയധിയകം സ്വാധീനിക്കും.ആയതിനാൽ വൃത്തം ,ദീർഘവൃത്തം .ക്രമരഹിതമായ ആകൃതിയിലുള്ള ഫർണ്ണിച്ചറുകൾ .കൂർപ്പുള്ള ഡിസൈനുകൾ എന്നിവ ജോലിസ്ഥലത്തുനിന്നും ഒഴിവാക്കുക .

8 -പിണ്ഡവും ഊർജ്ജവും ( Mass and Energy ).തമ്മിൽ വിപരീത അനുപാതമാണ് ,അതിനാൽ ഉപയോഗിക്കാത്ത ഫർണിച്ചർ മറ്റു സാധനങ്ങൾ എന്നിവ ഒഴിവാക്കി പിണ്ഡം 

( Mass ) കുറയ്‌ക്കേണ്ടതാണ് .

9 -കൂടുതൽ ശൂന്യസ്ഥലമെന്നാൽ കൂടുതൽ ഊർജ്ജപ്രവാഹമെന്നർത്ഥം .അതിനാൽ ജോലിസ്ഥലം തിങ്ങി ഞെരുങ്ങിയാതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക .

10 ശബ്‌ദതരംഗങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.ബഹളമായ ജോലിസ്ഥലം ഒഴിവാക്കുക .ഏതെങ്കിലും ഉപകരണസംഗീതമോ, മന്ത്രോച്ചാരണങ്ങളോ ചെറിയ ശബ്ദത്തിൽ തുടർച്ചയായി വെക്കുന്നത് നല്ലതാണ് .

11 -' ശയന വാസ്‌തു' വിൽ മരംകൊണ്ടുള്ള ഫർണിച്ചറുകൾ നല്ല ഊർജ്ജത്തിന് അഭികാമ്യമാണെന്ന് പറയുന്നു .അതിനാൽ ലോഹം പ്ലാസ്റ്റിക് മുതലായവകൊണ്ടുള്ള ഫർണിച്ചറുകൾ കഴിയുന്നത് ഒഴിവാക്കുന്നത് നല്ലത് .പരമാവധി കുറക്കുന്നത് ഉത്തമം .

 12 -നമ്മുടെ ഉപബോധ മനസ്സ് ദൃശ്യ മുദ്രണങ്ങളാൽ നിറഞ്ഞിരിക്കുകയാണ് .അതിനാൽ പോസിറ്റീവ് ഊർജ്ജം നൽകുന്ന ചിത്രങ്ങൾ വെക്കുക .യുദ്ധം ,ഹിംസ ,കരയുന്ന സ്ത്രീ ,കരയുന്ന കുട്ടി എന്നിങ്ങനെ നെഗറ്റിവ് ഊർജ്ജം പകരുന്ന ചിത്രങ്ങളും വാൾ പേപ്പറുകളും ഒഴിവാക്കുന്നത് നല്ലത് .

13 -ഓഫീസ് നല്ല വെളിച്ചമുള്ളതാക്കുക .ഇരുണ്ട ജോലിസ്ഥലങ്ങൾ ക്രിയാശക്തി കുറക്കും .അതിനാൽ ഇരുൾ നിറഞ്ഞ ഓഫീസ് റൂമുകൾ ഒഴിവാക്കുക .

14 -നിങ്ങളുടെ മുന്നിൽ ധാരാളം തുറന്ന സ്ഥലം ഉള്ളത് നല്ലതാണ് .നമ്മൾ ശ്വസിക്കുമ്പോൾ ധാരാളം ഓക്സിജൻ ലഭിക്കാൻ ഇത് കാരണമാകും.

 ജോലി ചെയ്യുമ്പോൾ ഊർജ്ജസ്വലമാകാനും പുതിയ ആശയങ്ങൾ നിങ്ങളിലേക്ക് വരുവാനും ഇത് സഹായകമാകും .

15 -ഒരു ഓഫീസ് കാര്യക്ഷമമാകുന്നത് ഓഫീസർ ,മാനേജർ ,സി ഇ ഒ തുടങ്ങിയ അവിടുത്തെ പ്രധാന സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ ശരിയായ ദിക്കിൽ ഇരിക്കുമ്പോഴാണ് .തെക്ക് പടിഞ്ഞാറ് യജമാനന്റെ ഇടമാണ് .അതിനാൽ പ്രവേശന കവാടത്തിലെ തെക്ക് -പടിഞ്ഞാറ് ദിശയിൽ പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ഭിത്തിയിൽ ചേർന്നിരിക്കുന്നത് ഉത്തമം .

നിങ്ങൾ ബിസിനസ്സ് ഉടമയോ ഏതെങ്കിലും കമ്പനിയുടെ സി ഇ ഒ വോ മറ്റോ ആണെങ്കിൽ ഓഫീസ് തെക്ക് പടിഞ്ഞാറ് വശം വരുവാൻ ശ്രദ്ധിക്കുക .ഓഫീസ് മുറിയുടെ തെക്ക് പടിഞ്ഞാറ് വശത്ത് വടക്ക് അഭിമുഖമായി ഇരിക്കുവാൻ ശ്രദ്ധിക്കുക .

16 -പടിഞ്ഞാറ് വരുണദേവന്റെ ദിശയാണ് .ജലദേവൻ .ജോലിസ്ഥലം പടിഞ്ഞാറാണെങ്കിൽ ഓഫീസിൽ ഒരു ഗ്ളാസ് ടോപ്പ് മേശ വാങ്ങിയിടുക .ഭരണകർത്താക്കളുടെ സപ്പോർട്ടും നിയമപരമായ പിന്തുണയോടുംകൂടെ ബിസിനസ്സ് കൂടുതലായി വർദ്ധിപ്പിക്കാൻ കഴിയും .

17 .ഏതെങ്കിലും ഫർണിച്ചർ കേടുപറ്റിയതുണ്ടെങ്കിൽ അത് ഉടൻ ശരിയാക്കുകയോ മാറ്റുകയോ ചെയ്യുക .ഇല്ലെങ്കിൽ അത് നശിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജമാകയാൽ നമ്മുടെ നല്ല ഊർജ്ജത്തെ അത് മലിനമാക്കും.

ആയതിനാൽ കേടുപാടുകളുള്ള ഫർണ്ണിച്ചറുകളും മറ്റുപകരണങ്ങളും ഒഴിവാക്കുക .

18 -ഹൈ-ബാക് കസേരകൾ ഓഫീസിൽ നല്ലതാണ് ഇത് പിന്തുണയേയും ബിസിനസിലെ ആധിപത്യവും കാണിക്കുന്നു .

19 - ഫെങ്ഷുയിൽ ജലത്തിന് പ്രാധാന്യമുണ്ട്‌ .ജലം ധനത്തെ സൂചിപ്പിക്കുന്നു .അതിനാൽ ഏതെങ്കിലും വാട്ടർടാപ്പ് അല്ലെങ്കിൽ പൈപ്പ് ലീക്ക് ഉണ്ടെങ്കിൽ ഉടൻ ശരിയാക്കുക .വാട്ടർ ലീക്ക് ധന നഷ്ടത്തിന് ഇടയാക്കും .

20 -ഊർജ്ജത്തിന്റെ ഉറവിടദിശകളാണ് കിഴക്കുംവടക്കും .ബിസിനസ്സ് ചെയ്യുമ്പോൾ വടക്ക് അല്ലെങ്കിൽ കിഴക്ക് അഭിമുഖമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ധനലാഭത്തിന് വടക്ക് ദിശയാണ് ഏറെ ഉത്തമം.

21 -ഓഫീസിനു കിഴക്കായി ധാരാളം പൂക്കൾ വെക്കുക ;ഇത് സാമൂഹിക ബന്ധവും പിന്തുണയും കൂട്ടും .

22 -തെക്ക് കിഴക്കിൽ അഗ്നിതത്വമാണ് .അതിനാൽ ഓഫീസിന് തെക്കു കിഴക്ക് മൂലയിൽ ഒരു ദീപം കത്തിച്ചുവെക്കുക.ഇത് ഭാഗ്യത്തെയും ധനത്തെയും ആകർഷിക്കുന്നു .

23 -നിങ്ങൾ കലാകാരനോ എഴുത്തുകാരനോ വിദ്യാർത്ഥിയോ ആണെങ്കിൽ നിങ്ങളുടെ മുറി എല്ലാവിധ അസ്വസ്ഥതകളിൽ നിന്നും മുക്തമാക്കുക .

24 -വടക്ക് കിഴക്ക് വാസ്‌തു പുരുഷൻറെ ശിരസ്സ് സ്ഥിതി ചെയ്യുന്ന ഇടമാണ് .അതിനാൽ വടക്കു കിഴക്ക് ദിശ

എപ്പോഴും വെടിപ്പും വൃത്തിയുള്ളതായും സൂക്ഷിക്കണം .

25 -ബ്രഹ്മസ്ഥാനം അഥവാ നടുഭാഗം ആകാശത്തിൻറെ ഇടമാണ് .മുറിയുടെ നടുഭാഗം തുറന്നതും സ്വതന്ത്രവുമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക .ഭാരമുള്ള വസ്തുക്കളും തൂണുകളും സ്റ്റെയർകേസുകളും കഴിയുന്നതും മധ്യഭാഗത്തുനിന്നും ഒഴിവാക്കുക .

വാസ്‌തുശാസ്‌ത്രം മനുഷ്യജീവിതത്തിൽ ഭാഗ്യം കൊണ്ടുവരാനായുള്ള ശാസ്ത്രീയ പദ്ധതിയാണ് .

ഭൂമി ഭാഗ്യവും വ്യക്തി ഭാഗ്യവും കൂടിച്ചേരുന്നതാണ് തൊഴിൽഭാഗ്യം ലഭിക്കുന്നത് .

പ്രകൃതിക്ക് അതിന്റെ വളർച്ചക്കായി അന്തർനിർമ്മിതമായ ഒരു വ്യവസ്ഥിതിയുണ്ട് .

ഈ വ്യവസ്ഥകളാണ് വാസ്തുശാസ്ത്രത്തിൻറെ കാതലായ അടിസ്ഥാനം.

നമ്മുടെ ഋഷീശ്വരന്മാർ ഈ രഹസ്യജ്ഞാനം വാസ്‌തു ശാസ്ത്രമായി ക്രോഡീകരിച്ച് ചിട്ടപ്പെടുത്തി .

ഇവ കൃത്യമായി പാലിച്ചാൽ നമുക്ക് ജീവിതത്തിൽ ,വിശേഷിച്ച് ബിസിനസ്സിൽ തുടർച്ചയായി അഭ്യുന്നതി ഉണ്ടാകും തീർച്ച .വാസ്‌തുശാസ്‌ത്രം ഉപയോഗിക്കൂ ,സമൃദ്ധിയിൽ ജീവിക്കൂ .

 ധനം സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് തൊഴിൽ ചെയ്യുക എന്നത് .

 ഭൗതികമായ ആഗ്രഹപൂർത്തീകരണത്തിനായുള്ള ഉത്തമ മാർഗ്ഗവും അതുതന്നെ.ഇത് തൃപ്‌തിയിലേക്ക് നയിക്കുകയും ചെയ്യുന്നു.വഴിയായി ആർക്കും അയക്കാവുന്നതാണ് .നേരിട്ടുള്ള കൺസൾട്ടിംഗ് ആവശ്യമുള്ളവർക്ക് ഫോണിൽ ബന്ധപ്പെടാവുന്നതുമാണ് .ഫോൺ 8075262009 vaastubarathy@gmail.com  


തൊഴിൽ സംതൃപ്തി നേടുവാനായി ചെയ്യുന്ന എല്ലാവിധ ജോലിയുടെയും ഹൃദയവും ആത്മാവുമായി വർത്തിക്കുന്നത് ധനം തന്നെയാണ് .

നല്ലവരുമാനവും നല്ല ജോലിസ്ഥലവും ആസ്വാദ്യകരമായ തൊഴിലുമാണ് ലഭിക്കുന്നതെങ്കിൽ സന്തോഷവും സംതൃപ്‌തിയും താനേ വന്നുചേരും .വാസ്‌തുശാസ്‌ത്രം നിസ്സാരക്കാരനല്ല . വാസ്‌തുശാസ്‌ത്രമെന്നാൽ ഊർജ്ജത്തെ സന്തുലനം ചെയ്യാനുള്ള ശാസ്ത്രശാഖയാണ് .

വാസ്‌തുശാസ്‌ത്ര വിധിപ്രകാരമുള്ള ഗൃഹത്തിൽ വസിക്കുകയും വാസ്തുയുക്തമായ സ്ഥലത്ത് ജോലിയെടുക്കുകയും ചെയ്യുന്ന ഒരാൾക്ക് പ്രകൃതിദത്തമായ ഊർജ്ജപ്രവാഹം ലഭിക്കുമെന്നത് ഉറപ്പായ കാര്യം.

ഇവ ഒരു വ്യക്തിയെ ആഗ്രഹപൂർത്തിയിലേക്കും സമൃദ്ധിയിലേക്കും നയിച്ച് അനുയോജ്യമായ തൊഴിൽ ഏറ്റെടുക്കാൻ പ്രാപ്തനാക്കുന്നു.

വാസ്‌തുസംബന്ധമായ നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഇ മെയിൽ

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY