കോഴിക്കോട്: റെയിൽവേയുടെ മുഴുവൻ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ 'റെയിൽ വൺ' ആപ്പിന്റെ പ്രവർത്തനം അടിക്കടി തടസ്സപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ രാത്രികാലങ്ങളിൽ ആപ്പ് സേവനങ്ങൾ നിർത്തിവെക്കുന്നത് പതിവായതോടെ അടിയന്തര യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലാകുന്നത്. വ്യാഴാഴ്ച രാത്രിയും പുലർച്ചെയുമായി മണിക്കൂറുകളോളമാണ് ആപ്പിന്റെ പ്രവർത്തനം വീണ്ടും നിലച്ചത്.
മറ്റു സാങ്കേതിക സംവിധാനങ്ങളും ഒരേസമയം തടസ്സപ്പെടുന്നതിനാൽ ട്രെയിൻ വിവരങ്ങൾ പോലും അറിയാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നിരന്തരമുണ്ടാകുന്ന അസൗകര്യത്തിൽ കേവലം ഖേദപ്രകടനം നടത്തുന്നതിന് പകരം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
വിവിധ റെയിൽവേ ആപ്പുകളെ ഏകോപിപ്പിച്ച് 2025 ജൂലൈ ഒന്നിനാണ് റെയിൽ വൺ നിലവിൽ വന്നത്. 2026 മാർച്ചോടെ 2.57 കോടിയിലധികം ഡൗൺലോഡുകളും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റ് ബുക്കിംഗും രേഖപ്പെടുത്തിയ ആപ്പിലാണ് സാങ്കേതിക തകരാറുകൾ തുടർക്കഥയാകുന്നത്. റിസർവ്ഡ്-അൺറിസർവ്ഡ് ടിക്കറ്റുകൾ, തത്സമയ യാത്രാവിവരങ്ങൾ, ഭക്ഷണം, പരാതി പരിഹാരം തുടങ്ങിയ എല്ലാ സേവനങ്ങളും നൽകുന്ന പ്ലാറ്റ്‌ഫോം തകരാറിലാകുന്നത് യാത്രക്കാരെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
