ഗോവണിപ്പടികള്‍ ജീവിത വിജയത്തിന്റെ ചവിട്ടുപടികള്‍

ഗോവണിപ്പടികള്‍ ജീവിത വിജയത്തിന്റെ ചവിട്ടുപടികള്‍
Share  
വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

വാസ്‌തുഗുരു , ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2025 May 10, 12:12 AM
MANNAN

ഗോവണിപ്പടികള്‍ ജീവിത വിജയത്തിന്റെ ചവിട്ടുപടികള്‍


രു വിദഗ്ധനായ എന്‍ജിനീയര്‍ ഗോവണി പടികളെ എങ്ങനെ പരിമിതമായ സ്ഥലത്ത് ദൃഢതയോടെ മനോഹരമായി സ്ഥാപിക്കാം എന്ന് ചിന്തിക്കുമ്പോള്‍ വിദഗ്ധനായ വാസ്തു കണ്‍സള്‍ട്ടന്റ് ചിന്തിക്കുന്നത് ഏണിപ്പടിയിലൂടെ ആ വീട്ടില്‍ എങ്ങനെ പോസിറ്റീവായ എനര്‍ജി കൊണ്ടുവരാം എന്നും അതിലൂടെ അതില്‍ താമസിക്കുന്നവര്‍ക്ക് ജീവിതവിജയും സന്തോഷവും സമൃദ്ധിയും കൈവരിക്കാം എന്നുമാണ്.

കോണിപ്പടിക്ക് ഉത്തമമായ സ്ഥാനം ഏതാണ്?

നമ്മുടെ ഭൂമിയിലുള്ള ഓരോ സാധനങ്ങളും യൂണീക്കാണ്. ഏതൊരു വസ്തുവിനും അതിന്റേത് മാത്രമായ പ്രത്യേകതകളും രീതിയും തത്ത്വവും സ്വഭാവവും ഉണ്ടാവും.

കോണിപ്പടിയുടെ ഉത്തമമായ സ്ഥാനം കണക്കാക്കുമ്പോള്‍ ആദ്യമായി ചിന്തിക്കേണ്ടത് കോണിപ്പടിയുടെ ക്വാളിഫിക്കേഷന്‍ അഥവാ അതിന്റെ മാത്രമായ തത്ത്വങ്ങള്‍ എന്തെല്ലാമെന്നാണ്

ഒന്നാമതായി, ഏണിപ്പടികള്‍ക്ക് ഭാരം ഉണ്ട്. അപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് ഭാരം വരേണ്ട ദിശകള്‍ ഏതെല്ലാമാണ്?

രണ്ടാമതായി, ചലനം ഉള്ള വഴിയാണ് കോണിപ്പടി. അതായത് ബെഡ്‌റൂമില്‍ ഉള്ളതുപോലെ, ഇവിടെ ഊര്‍ജ്ജം സ്ഥിരമായി നില്‍ക്കുകയല്ല. മറിച്ച് ചലിച്ചു കൊണ്ടേയിരിക്കുകയാണ്. അപ്പോള്‍ ചലനാത്മകത കൂടുതലായി വരേണ്ട സ്ഥാനം ഏതാണ്?

മൂന്നാമതായി, ഭാരം മുകളിലേക്ക് ഉയര്‍ത്തുകയാണ് കോണിപ്പടിയുടെ ധര്‍മ്മം. 'അപ്പോള്‍ ഉയര്‍ച്ച വേണ്ട സ്ഥലം ഏതാണ്?

കോണിപ്പടികള്‍ക്ക് ഉത്തമമായ സ്ഥാനം പറയുന്നത് പടിഞ്ഞാറോ തെക്കോ ആണ്. എന്നാല്‍ തെക്ക് പടിഞ്ഞാറ് അല്ല. കാരണം മുകളില്‍ പറഞ്ഞിരിക്കുന്ന മൂന്ന് വസ്തുതകളും ശരിയാകുന്നത് തെക്കും പടിഞ്ഞാറും ദിശകളിലാണ്.

മുകളിലേക്ക് പോകുന്നത് അഗ്‌നിയുടെ സ്വഭാവമായതിനാല്‍ അഗ്‌നി തത്ത്വമായ തെക്ക് കിഴക്കാണ് ഏറ്റവും അനുയോജ്യമായ സ്ഥലം.


കോണിപ്പടികള്‍ ഏതു ദിശയിലേക്ക് തിരിഞ്ഞു പോകണം?

സാധാരണ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്റെ വീട്ടിലെ കോണി തെക്കോട്ടേക്ക് തിരിഞ്ഞ് കിഴക്കോട്ടേക്ക് ആണ് പോകുന്നത്.

അത് നല്ലതാണോ?

യഥാര്‍ത്ഥത്തില്‍ കോണി തെക്കോട്ട് തിരിയുന്നുണ്ടോ, കിഴക്കോട്ട് തിരിയുന്നുണ്ടോ, വടക്കോട്ട് തിരിഞ്ഞിരുന്നുണ്ടോ, പടിഞ്ഞാറ് തിരിയുന്നുണ്ടോ എന്നുള്ളതല്ല പ്രാധാന്യം. മറിച്ച് കോണി ക്ലോക്ക് വൈസ് ആണോ ഘടികാരദിശയില്‍ ആണോ അതോ ആന്റിക്ലോക്ക് വൈസ് ആണോ അപ്രദക്ഷിണം ആണോ എന്നതാണ് യഥാര്‍ത്ഥ കാര്യം.

മനുഷ്യന്റെ ജീവിതം പോസിറ്റീവ് ആയി മാറണമെങ്കില്‍ അവിടെ ഘടികാര ദിശ അഥവാ പ്രദക്ഷിണ ദിശയില്‍ ഉള്ള ഒരു ഊര്‍ജ്ജ ചലനം സാധ്യമാകണം. അതായത് നമ്മള്‍ ക്ഷേത്രങ്ങളിലെല്ലാം പോയി പ്രദക്ഷിണം വയ്ക്കുന്നത് പോലെ.

നേരെമറിച്ച് നെഗറ്റീവ് ആയാലോ? അവിടുത്തെ ഊര്‍ജ്ജ ചലനം അപ്രദക്ഷിണം ആകുന്നു. ഒരു വീട്ടില്‍ ഊര്‍ജ്ജപ്രവാഹം പ്രദക്ഷിണവും അപ്രദക്ഷിണവും ആകുന്നത് നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകമാണ് ആ വീട്ടിലെ ഭൗതികമായി സൃഷ്ടിച്ചിരിക്കുന്ന സ്‌റ്റെയര്‍കെസിന്റെ ചലനദിശ.

വീട്ടിലെ ഗോവണി പടി ആന്റിക്ലോക്ക്‌വൈസ് ആയാല്‍ ആ വീട്ടിലെ ഊര്‍ജ്ജ പ്രവാഹം അപ്രദക്ഷിണം ആകാന്‍ കാരണമാകും. ഇത് ചെറുതായുള്ള ഇറിറ്റേഷനും ആസ്വാസ്ഥ്യങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകും.

ഇനി നിങ്ങളുടെ വീട്ടിലെ ഗോവണിപ്പടി ആന്റിക്ലോക്ക് വൈസ് ആണ് എന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല, കാരണം റെമഡികള്‍ വാസ്തു അഥവാ പരിഹാര വാസ്തു ശാസ്ത്രത്തില്‍ പൊളിച്ചു മാറ്റാതെ തന്നെ ഇതു ശരിയാക്കി എടുക്കാനുള്ള വളരെയധികം വഴികള്‍ ഉണ്ട്.

നമ്മള്‍ മുകളിലേക്ക് കയറുമ്പോള്‍ സാധാരണ ഒരു വ്യക്തിയുടെ വലതുകൈക്കാണ് ശക്തി കൂടുതല്‍. അപ്പോള്‍ അയാള്‍ കയറുമ്പോള്‍ അയാളുടെ വലതു കൈ ഗോവണിപ്പടിയുടെ റെയിലില്‍ പിടുത്തം കിട്ടണം.അപ്പോഴാണ് ഭാരം കൂടിയ നമ്മുടെ ശരീരം പ്രപഞ്ച താളത്തിനൊത്ത് ക്ലോക്ക്വൈസ് ആയി അനായാസേന മുകളിലേക്ക് പൊക്കിക്കൊണ്ട് പോവാന്‍ കഴിയുക

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2