
ഉറങ്ങുമ്പോള്‍ എങ്ങോട്ട് തല വയ്ക്കണം?
വാസ്തു ശാസ്ത്രം പറയുന്നതെന്ത്?
:ഡോ .നിശാന്ത് തോപ്പിൽ M .Phil ,Ph.D
കാഴ്ചയ്ക്ക് ഭംഗിയും സ്ഥലത്തിന്റെ പരിപൂര്‍ണ്ണമായ ഉപയോഗവും മുന്‍നിര്‍ത്തി ഒരു എന്‍ജിനീയര്‍ കെട്ടിടം പണിയുമ്പോള്‍ ആ കെട്ടിടം എന്നും സൗഭാഗ്യം തരുന്ന നിത്യ സ്രോതസ്സാക്കി മാറ്റുകയാണ് യഥാര്‍ത്ഥത്തില്‍ ഒരു വാസ്തു കണ്‍സള്‍ട്ടന്റിന്റെ പണി
ഉറങ്ങുമ്പോള്‍ എങ്ങോട്ട് തല വയ്ക്കണം? വാസ്തു ശാസ്ത്രം പറയുന്നതെന്ത്?
ഡോ. നിശാന്ത് തോപ്പിൽ
കല്ലും മണ്ണും മരങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ചേര്‍ത്ത് ഒരു മനുഷ്യന്‍ വീട് നിര്‍മ്മിക്കുമ്പോള്‍ അത് ആ മനുഷ്യന്റെ ജീവിതത്തിലെ മുന്നോട്ടുള്ള പാതയില്‍ സമൃദ്ധിയും ഐശ്വര്യവും എന്നും തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കുന്ന അക്ഷയ പാത്രമാണ് അവന്‍ നിര്‍മ്മിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. കാഴ്ചയ്ക്ക് ഭംഗിയും സ്ഥലത്തിന്റെ പരിപൂര്‍ണ്ണമായ ഉപയോഗവും മുന്‍നിര്‍ത്തി ഒരു എന്‍ജിനീയര്‍ കെട്ടിടം പണിയുമ്പോള്‍ ആ കെട്ടിടം എന്നും സൗഭാഗ്യം തരുന്ന നിത്യ സ്രോതസ്സാക്കി മാറ്റുകയാണ് യഥാര്‍ത്ഥത്തില്‍ ഒരു വാസ്തു കണ്‍സള്‍ട്ടന്റിന്റെ പണി. നിര്‍ഭാഗ്യവശാല്‍ ദോഷങ്ങളും പ്രശ്‌നങ്ങളും എല്ലാവിധ നെഗറ്റിവിറ്റികളും പറഞ്ഞു ജീവിതം പ്രശ്‌നമാക്കി മാറ്റുന്ന ഒരു പ്രശ്‌നക്കാരനായി മാറുകയാണ് ഇന്നത്തെ പല വാസ്തു കണ്‍സള്‍ട്ടന്റുകള്‍.
ഈ അവസ്ഥയില്‍ എന്താണ് യഥാര്‍ത്ഥത്തിലുള്ള വാസ്തുവിന്റെ വഴികള്‍ എന്ന് വിശദീകരിക്കുകയാണ് ഈ പ്രതിവാര പംക്തിയിൽ.
ഉറങ്ങുമ്പോള്‍ തല ഏത് ദിശയില്‍ വെക്കാം ?
പണ്ട് ഉള്ളവര്‍ പറയുന്ന ഒരു ചൊല്ല് കേട്ടിട്ടില്ലേ?'കിഴക്കുത്തമം ആകാം തെക്കോട്ട് അരുതേ പടിഞ്ഞാറ് വെടക്ക് തലയും വടക്ക് വെക്കരുത്'
1. കിഴക്കുത്തമം
ഉത്തമം പറയുന്നത് കിഴക്കോട്ട് തന്നെയാണ്. പണ്ടുള്ളവര്‍ കൂടുതലായിട്ട് ആധ്യാത്മികമായിട്ടുള്ള ഉയര്‍ച്ചയായിരുന്നു ആഗ്രഹിച്ചിരുന്നത്. സന്യാസികളും ആധ്യാത്മിക ഉയര്‍ച്ച ആഗ്രഹിക്കുന്നവരും കിഴക്കോട്ടേക്ക് തല വച്ചു കിടക്കുന്നതാണ് ഏറ്റവും ഉത്തമം. തലക്ക് മുകളില്‍ വരുന്ന സഹസ്രാര ചക്രത്തിലേക്ക് പ്രാണന്‍ കൂടുതലായി പ്രവഹിക്കാനും പ്രപഞ്ച ബോധവുമായി ബന്ധപ്പെടാനും ഇത് സഹായിക്കുന്നു.
2. ആകാം തെക്കോട്ട്
കുടുംബ ജീവിതം നയിക്കുന്ന ഗൃഹസ്ഥാശ്രമികള്‍ തെക്കോട്ട് തല വച്ചു കിടക്കുന്നതാണ് നല്ലത്. ഇത് ജീവശക്തി കൂട്ടാനും പ്രവര്‍ത്തന ക്ഷമത കൂട്ടാനും ധനസമ്പാദനത്തിനായി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാനും ഒരാളെ പ്രാപ്തനാക്കും.
3 'അരുതേ പടിഞ്ഞാറ്'
പടിഞ്ഞാറ് തലവച്ച് കിടക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും . യഥാര്‍ത്ഥത്തിലുള്ള ഊര്‍ജ്ജപ്രവാഹം ശരീരത്തിലേക്ക് വരാത്തതിനാല്‍, ആലസ്യത്തിനും മാറ്റിവെക്കലിനും ചിലവ് കൂടുതലിനും ഇത് കാരണമാകും. സൂര്യന്‍ അസ്തമിക്കുന്ന ദിശയാണ് പടിഞ്ഞാറ്. ആയതിനാല്‍ തന്നെ ശരീരത്തില്‍ നിന്ന് ഊര്‍ജ്ജം നഷ്ടപ്പെടുന്ന ദിശയാണ് ഇത് .പടിഞ്ഞാറ് തലവച്ച് കിടക്കുന്നത് ഉത്തമമല്ല.
4 'വെടക്ക് തലയും വടക്ക് വെക്കരുത്'
വളരെ മോശമായ തലയായാല്‍ പോലും വടക്കുവശത്ത് തല വച്ചു കിടക്കരുത് എന്നാണ് കാരണവന്മാര്‍ പറയുന്നത്. കാരണം വടക്കു തല വെക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതിനും കാരണമാകും
ഉറങ്ങുമ്പോള്‍ തല വച്ചു കിടക്കുന്ന ദിശക്കു പിന്നിലെ ശാസ്ത്രീയത
നമ്മുടെ ഉറക്കത്തിന് ദിശ നോക്കുന്നതില്‍ ശാസ്ത്രീയമായി വളരെയധികം പ്രാധാന്യമുണ്ട്. വളരെ മൈന്യൂട്ട് ആയിട്ടാണ് നമ്മുടെ ശരീരത്തില്‍ ഓരോ ധാതുക്കളും ലവണങ്ങളും അയണ്‍ കണ്ടന്‍സും എല്ലാം ഉള്ളത്. എന്നാല്‍ എല്ലാദിവസവും തുടര്‍ച്ചയായി ഒരുപോലെ ആവര്‍ത്തിച്ചു വന്നാല്‍ അവയുടെ പ്രവര്‍ത്തനം വീടിന്റെയും ജോലിസ്ഥലത്തിന്റെയും അന്തരീക്ഷത്തിലെ താളവുമായി ഏകോപിക്കാന്‍ കാരണമാകും. ഒരു കാന്തത്തിന് നോര്‍ത്ത് പോള്‍ സൗത്ത് പോള്‍ എന്നി രണ്ട് പോളുകള്‍ ഉണ്ട്. ഭൂമിക്ക് ഒരു കാന്തിക മണ്ഡലമുണ്ട്. ഭൂമിയുടെ നോര്‍ത്ത് പോള്‍/ ഉത്തരധ്രുവം, പോസിറ്റീവ് ആയ മുകള്‍ ഭാഗവും ദക്ഷിണ ധ്രുവം നെഗറ്റീവ് ആയ തെക്ക് വശവുമാണ്. മനുഷ്യന്റെ പോസിറ്റീവ് പോള്‍ തല ഭാഗവും നെഗറ്റീവ് പോള്‍ കാല്‍ഭാഗവുമാണ്.
ഒരു റിച്ചാര്‍ജ് ബാക്റ്ററി യുടെ പോസിറ്റീവായ മുകള്‍ഭാഗവും നെഗറ്റീവായ താഴ്ഭാഗവും പോലെ തന്നെയാണ് ഇത് . ഉറക്കം ഒരു റീച്ചാര്‍ജിങ്ങ് ആണ് . നമുടെ പോസിറ്റീവായ തലഭാഗവും ഭൂമിയുടെ നെഗറ്റീവ് ആയ തെക്കുഭാഗവും അതുപോലെതന്നെ നമ്മുടെ നെഗറ്റീവായ കാല്‍ഭാഗവും ഭൂമിയുടെ പോസിറ്റീവായ വടക്കുഭാഗവും നേര്‍ക്കുനേര്‍ വരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ചാര്‍ജിങ് നടക്കുക. ഇത് കൂടുതല്‍ ശരീരത്തെ ഊര്‍ജ്ജസ്വലമാക്കി ക്രിയാശക്തി വര്‍ദ്ധിപ്പിച്ച് സാമ്പത്തികമായി മുന്നേറാനും തൊഴില്‍പരമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നു.
'രാത്രി 9.30നും ഓഫീസ് കോള്‍ വരും, ഇന്ത്യയിലെ കാര്യം കഷ്ടം തന്നെ; വീട്ടു ജോലിക്ക് വേറെ ആളെ വയ്ക്കണം'
ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറയുന്നുണ്ട് ധനൂര്‍ദരന്മാര്‍ തെക്കോട്ട് തലവച്ച് കിടക്കണമെന്ന്.നമ്മുടെ ക്രിയാശക്തി വര്‍ദ്ധിക്കുന്നതാണ് സാമ്പത്തികമായുള്ള സമൃദ്ധിക്ക് കാരണം.വാസ്തു ശാസ്ത്രത്തിലെ ഓരോ സിദ്ധാന്തങ്ങളും വളരെ ആഴമേറിയ ശാസ്ത്രീയമായ വശങ്ങളാണ്.ഈ ശാസ്ത്രീയമായ വശങ്ങളെ ശാസ്ത്രമായി കാണാതെ അന്ധവിശ്വാസമായും കാലപ്പഴക്കം ചെന്ന വസ്തുതകള്‍ ആണെന്ന് തെറ്റിദ്ധരിക്കുന്നതും ആണ് മാനവരാശിക്ക് വലിയ നഷ്ടങ്ങള്‍ വരുത്തിവെക്കുന്നത്.
വാസ്തു ശാസ്ത്രത്തിലെ കൂടുതല്‍ ശാസ്ത്രീയമായ വശങ്ങളിലേക്ക് മറ്റൊരു അധ്യായത്തില്‍ നമ്മള്‍ക്ക് വീണ്ടും കടക്കാം.
ഊര്‍ജ്ജപ്രവാഹം ഒരിക്കലും നിലക്കാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഈ ഊര്‍ജ്ജ പ്രവാഹത്തെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രയോജനപ്പെടുത്തിയാല്‍ ഓരോ ആളുകള്‍ക്കും സമ്പത്തും സമൃദ്ധിയും കൈവരിച്ച് ജീവിതം ആഘോഷമാക്കാന്‍ കഴിയും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group